Kerala Gold Price Today: ഇന്ന് ആശ്വാസ വെള്ളി! സ്വർണവിലയിൽ കുറവ്, പ്രതീക്ഷയോടെ ഉപഭോക്താക്കൾ

Spread the love

Kerala gold price today: കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഒരേ നിരക്കിലായിരുന്നു

VMTV NEWS

Kerala Gold Price Today: സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 55 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7230 രൂപയാണ് നൽകേണ്ടത്. പവന് 57840 രൂപയാണ് വില. 

കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഒരേ നിരക്കിലായിരുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിൽപന നടന്നത്. നവംബർ 24 നാണ് സ്വർണവില അവസാനമായി 58000ത്തിൽ എത്തിയിരുന്നത്.

സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 102.90 രൂപയും കിലോഗ്രാമിന് 1,02,900 രൂപയുമാണ്

അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകാൻ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാൻഡാണ്.

നവംബർ മാസത്തിൽ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.  നവംബർ 1ന് പവന് വില  59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.

ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. 

ഡിസംബറിലെ സ്വർണവില (പവനിൽ)

ഡിസംബർ 01: 57,200

ഡിസംബർ 02: 56,720

ഡിസംബർ 03: 57,040 

ഡിസംബർ 04: 57,040 

ഡിസംബർ 05: 57,120

ഡിസംബർ 06: 56,920

ഡിസംബർ 07: 56,920

ഡിസംബർ 08: 56,920

ഡിസംബർ 09: 57,040

ഡിസംബർ 10: 57,640

ഡിസംബർ 11: 58,280

ഡിസംബർ 12: 58,280

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും

.

Leave a Reply

Your email address will not be published.