ഇന്നത്തെക്കാലത്ത് ഒരുപാടുപേർ പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പഞ്ചസാരയുടെ ഉപയോഗം കൊണ്ടാണ് പ്രമേഹം വരുന്നതെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.
എന്നാല്‍ ജനിതക കാരണങ്ങളുള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രമേഹമുള്ള ആളുകളുടെ എണ്ണം വർഷാവർഷം കൂടിവരികയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ട് തന്നെ കേരളത്തിലെ അഞ്ചിലൊരാള്‍ക്ക് പ്രമേഹരോഗമുള്ളതായാണ് കണക്ക്. കോവിഡിന് ശേഷം മരുന്നുകള്‍കൊണ്ടുപോലും പ്രമേഹത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ചെറുപ്പക്കാരിലടക്കം ഇപ്പോള്‍ പ്രമേഹം സർവസാധാരണമാണ് കണ്ടുവരുന്നത്.