Mizoram: മിസോറാമിലെ ക്വാറിയിൽ മണ്ണിടിച്ചിൽ; എട്ടുമരണം

Spread the love

മിസോറാം(Mizoram) ഹന്ഹിതാലിലെ ക്വാറിയിൽ മണ്ണിടിഞ്ഞ് വൻ ദുരന്തം. ദുരന്തത്തിൽ എട്ടുപേരുടെ ജീവൻ നഷ്ടമായതായി ഇതുവരെ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ നിരവധി തൊഴിലാളികൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായാണ് വിവരം. ജോലിക്കിടയിൽ വലിയ തോതിൽ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അഗ്നിരക്ഷാസേനയും എസ് ഡി ആർ എഫും യംഗ് മിസോ അസോസിയേഷന്റെ സന്നദ്ധപ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മിസോ ഇതര തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നവരിൽ ഭൂരിഭാഗവും.

Leave a Reply

Your email address will not be published.