ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ കടന്നു പിടിച്ചു; ബസിന്റെ ജനല്‍വഴി ചാടി രക്ഷപ്പെട്ട യുവാവിനെ പിന്നാലെ ഓടി പിടികൂടി യുവതി. VM TV NEWS EXCLUSIVE

Spread the love

ഏനാത്ത്: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ കടന്നു പിടിച്ചയാളെ ഓടിച്ചിട്ടു പിടികൂടി യുവതി.

വ്യാഴാഴ്ച വൈകിട്ട് ഏഴോടെ അടൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍, അടൂരിനും പുതുശേരി ഭാഗത്തിനും ഇടയില്‍വച്ചാണ് സംഭവം. കൊല്ലം കരിക്കോട് സ്വദേശി ഷനീറിനെ(42) പോലിസ് കസ്റ്റഡിയിലെടുത്തു.

യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാള്‍ ബസിന്റെ ജനല്‍ വഴി ചാടി കടന്നു കളഞ്ഞു. എന്നാല്‍ പിന്നാലെ ഓടിയ യുവതി ഇയാളെ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഏനാത്ത് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. യുവതി പരാതി നല്‍കിയില്ലെങ്കിലും സ്ത്രീകളെ ശല്യം ചെയ്തതിന് ഏനാത്ത് പൊലീസ് കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി.

യാത്രയ്ക്കിടയില്‍ യുവാവ് ശരീരത്തില്‍ സ്പര്‍ശിച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യാത്രക്കാരിയായ യുവതി ശക്തമായി പ്രതികരിക്കുക ആയിരുന്നു. യുവാവ് ഇറങ്ങിയോടാന്‍ ശ്രമിച്ചപ്പോള്‍ കണ്ടക്ടര്‍ രണ്ടു വാതിലുകളും അടച്ചു. തുടര്‍ന്ന് പുതുശേരിഭാഗം പെട്രോള്‍ പമ്ബിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഗ്ലാസ് ചില്ലുകളിലൊന്ന് നീക്കി പുറത്തേക്കു ചാടി ഓടി കടന്നു കളയാന്‍ ശ്രമിച്ചു.

തുടര്‍ന്ന് യുവതി ബസില്‍ നിന്നിറങ്ങി ഇയാളുടെ പിന്നാലെ ഓടുകയും പെട്രോള്‍ പമ്ബിനു സമീപം പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ നാട്ടുകാര്‍ തടഞ്ഞു വച്ചു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. കൊല്ലം തലച്ചിറ സ്വദേശിയായ യുവതിക്കൊപ്പം ബന്ധുവായ മറ്റൊരു യുവതിയും ഉണ്ടായിരുന്നു. ഇവര്‍ ഇതേ ബസില്‍ യാത്ര തുടര്‍ന്നു.

Leave a Reply

Your email address will not be published.