കഴിയ്‌ക്കാൻ ചോറും , മീൻ കറിയും , പപ്പടം ചുട്ടതുമെന്ന് ശ്രീരാമന്റെ ഭാര്യ : ഇത് കേട്ട മമ്മൂട്ടിയും , സുല്‍ഫത്തും പറഞ്ഞത് .. VM TV NEWS EXCLUSIVE

Spread the love

നടൻ വി.കെ ശ്രീരാമന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥികളായി എത്തി നടൻ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. നിർമാതാവായ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഗുരുവായൂരിലേക്ക് പോകവെയാണ് താരം ശ്രീരാമന്റെ വീട്ടില്‍ എത്തിയത്.

മമ്മൂട്ടിയുടെ സന്ദർശനത്തെ കുറിച്ച്‌ കുറിപ്പും വി.കെ ശ്രീരാമൻ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം…

‘ ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി . വന്നതും അട്ക്കളയില്‍ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.

“നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്?”

” . ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും… ചെലേപ്പൊ പയറുപ്പേരീം “

“പിന്നെ… ?😠 “

“പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ”

“പിന്നെന്തിനാണ് ഇത്രയും പഴക്കുലകള്‍? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടില്‍?”

“മൂപ്പരടെ പണിയാ, പറമ്ബിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാൻ മാത്തൂന്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും.”

“ആരാ ഈ പഴുന്നാൻ മാത്തു?”
ചോദ്യം എന്നോടായിരുന്നു.

“പഴുന്നാൻ മാത്തൂന്റെ അപ്പൻ പഴുന്നാൻ ഇയ്യാവു ആണ് BC 60 ല്‍ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്.”

“അപ്പോപ്പിന്നെ ഡെയ്ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച്‌ മെഴുകുതിരിയും കത്തിച്ചോ “

അങ്ങനെ മല പോലെ വന്ന പ്രശ്നം
പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്ബരന്നു.” എന്നാണ് ശ്രീരാമന്റെ കുറിപ്പ്.

Leave a Reply

Your email address will not be published.