
മലയാളികള്‍ക്ക് ഇഷ്ട്ടപ്പെട്ട താരകുടുംബമാണ് നിർമാതാവ് സുരേഷ് കുമാറിന്റേത്. അച്ഛൻ സുരേഷ് കുമാറിന്റെയും അമ്മ നട് മേനകയുടെയും പാത പിന്തുടർന്നാണ് മകള്‍ കീർത്തി സുരേഷ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
ഇപ്പോഴിതാ കീർത്തി സുരേഷിനെക്കുറിച്ചും സുരേഷ് കുമാറിനെക്കുറിച്ചും സംവിധായകൻ ആലപ്പി അഷറഫ് ചില വെളിപ്പടുത്തലുകള്‍ നടത്തുകയാണ്.
അന്നും ഇന്നും സുരേഷ് കുമാറും കീർത്തി സുരേഷും മേനകയും ഒരുപാട് പേരെ സഹായിക്കുന്നവരാണെന്നും നന്മയുടെ പ്രതീകമായി ജി സുരേഷ് കുമാറിനെ തോന്നിയിട്ടുണ്ടെന്നും ആലപ്പി അഷറഫ് പറയുന്നു. നേരത്തെ തന്റെ ഫ്ലാറ്റില്‍ നിന്ന ഒരു പാചകക്കാരനെ സുരേഷ് കുമാർ സഹായിച്ചതിനെക്കുറിച്ചും സംവിധായകൻ വാചാലനായി.
ഫ്ലാറ്റില്‍ നിന്ന ഒരു പാചകക്കാരൻ അവിടെ വരുന്നവർക്കെലാം ഭക്ഷണം നല്‍കുമായിരുന്നു. അങ്ങനെ പാചകക്കാരന്റെ മകളുടെ കല്യാണമായിരുന്നു. താനും സുരേഷ് കുമാറുമെല്ലാം സഹായിച്ചു. എന്നാല്‍ ഒരുപാട് പേർ സഹായിക്കുമെന്ന് കരുതിയെങ്കിലും ആരും സഹായിച്ചില്ല.
ഒടുവില്‍ സ്ത്രീധനത്തുകയില്‍ 35000 രൂപ കുറവു വന്നത് അറിഞ്ഞു. അയാളുടെ വിഷമം കണ്ട് അദ്ദേഹത്തിന് സഹിച്ചില്ല. അന്ന് സുരേഷ് കുമാറിന്റെ കെെയില്‍ അഞ്ച് പൈസ എടുക്കാനില്ലായിരുന്നു.
ഒടുവില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി മേനകയുടെ കഴുത്തില്‍ കിടന്ന കട്ടിയുള്ള മാല വാങ്ങി പണയം വെച്ച് 35,000 രൂപ കൊടുക്കുകയും കല്യാണം എങ്ങനെയെങ്കിലും നടത്തണമെന്നാണ് സുരേഷ് പറഞ്ഞതെന്നും ആലപ്പി അഷറഫ് പറയുന്നു.
അതേസമയം രതീഷിന്റെ മരണ ശേഷം അനാഥമായ കുടുംബത്തെ സുരേഷ് കുമാറും നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. മാത്രമല്ല രതീഷിന്റെ ഭാര്യ ഡയാനയ്ക്ക് അവസാന കാലത്ത് കാൻസറായിരുന്നു.
കൂടെ നിന്നതും അവരെ ശുശ്രൂഷിച്ചതും സുരേഷ് കുമാറും മേനകയും കീർത്തി സുരേഷുമായിരുന്നെന്നും തുടർന്ന് ഓപ്പറേഷൻ കഴിഞ്ഞ് അവരെ കൂട്ടിക്കൊണ്ട് വന്നത് സുരേഷിന്റെ വീട്ടിലേക്കാണെന്നും ആലപ്പി വ്യക്തമാക്കി.
സ്വന്തം അമ്മയെ പോലെയാണ് കീർത്തിയവരെ കണ്ടത്. എന്നാല്‍ ഡയാന മരിക്കുമ്ബോള്‍ കീർത്തി മദ്രാസിലായിരുന്നു. താൻ വരാതെ ജഡമെടുക്കരുതെന്ന് നിർദ്ദേശിച്ച് ഷൂട്ടിംഗ് കാൻസല്‍ ചെയ്ത് വാവിട്ട് നിലവിളിച്ച് കൊണ്ടാണ് കീർത്തി വന്നത്. അന്നവിടെ കൂടി നിന്നവർ അവരുടെ മകളാണോ ഇതെന്ന് ചോദിച്ചിരുന്നെന്നും ആലപ്പി അഷറഫ് കൂട്ടിച്ചേർത്തു.