BREAKING NEWS OF THE VM TV NEWS


തെന്നിന്ത്യയിലെ യുവ നടിമാരില്‍ മുൻനിരയിലാണ് കല്യാണി പ്രിയദർശന്റെ സ്ഥാനം. വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖർ സല്‍മാൻ സിനിമയാണ് കല്യാണിയുടെ ആദ്യ മലയാള ചിത്രം.
വർഷങ്ങള്‍ക്കുശേഷമാണ് അവസാനമായി റിലീസ് ചെയ്ത കല്യാണിയുടെ മലയാള സിനിമ. തമിഴിലും തെലുങ്കിലുമാണ് കല്യാണിയുടെ പുതിയ സിനിമകളെല്ലാം. അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിലും സജീവമാണ് കല്യാണി.
സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി നിരവധി സിനിമകളില്‍ സഹായിയായി പ്രവർത്തിച്ചശേഷമാണ് ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ നായികയായി അരങ്ങേറുന്നത്.
പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ചെറിയ കാലയളവിനുള്ളില്‍ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. അച്ഛനും അമ്മയും മലയാള സിനിമകളിലൂടെയാണ് ശ്രദ്ധനേടിയതെങ്കില്‍ അഭിനയത്തിലേക്ക് എത്തി നാല് സിനിമകള്‍ പൂർത്തിയായശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കല്യാണിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നവവധുവിന്റെ വേഷത്തില്‍ അതീവ സുന്ദരിയായാണ് കല്യാണി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയില്‍ കല്യാണിയുടെ വരനായി പ്രത്യക്ഷപ്പെട്ടത് സീരിയല്‍ താരം ശ്രീറാം രാമചന്ദ്രനാണ്. ശ്രീറാമിന്റെ സോഷ്യല്‍മീഡിയ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്രീറാം മലയാളി പ്രേക്ഷകർക്കിടയില്‍ ശ്രദ്ധേയനാകുന്നത് കസ്തൂരിമാൻ അടക്കമുള്ള സീരിയലുകളിലൂടെയാണ്. യെസ് പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പിയാക്കുന്നത് എന്ന തലക്കെട്ടോടെയാണ് ശ്രീറാം കല്യാണിക്കൊപ്പമുള്ള വീഡിയോ പങ്കിട്ടത്. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.
വീഡിയോ കണ്ടവരുടെയെല്ലാം സംശയം ശ്രീറാമും കല്യാണിയും വിവാഹിതരായോ എന്നതായിരുന്നു. പ്രിയദർശൻ ഇല്ലാത്തത് കൊണ്ട് മനസിലായി അല്ലെങ്കില്‍ റിയല്‍ marriage ആണെന്ന് വിചാരിച്ചേനെ ….., അച്ഛൻ പ്രിയദർശനെ ഒഴുവാക്കി കല്യാണി വിവാഹിതയായി, ഒരു നിമിഷം ഞാൻ അങ് ഇല്ലാണ്ടായി… തുടങ്ങി നിരവധി കമ്മന്റുകളാണ് വീഡിയോയില്‍ ആരാധകർ കുറിച്ചത് .
ശ്രീറാം വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. അതുകൊണ്ട് തന്നെ ശ്രീറാം വീണ്ടും വിവാഹിതനായോ എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു ആരാധകർക്ക്. എന്നാല്‍ കല്യാണിയുമായുള്ള വിവാഹമൊന്നും കഴിഞ്ഞിട്ടില്ലെന്നും ഒരുമിച്ച് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള വീഡിയോ പങ്കിട്ടതാണെന്നും വ്യക്തമാക്കി ശ്രീറാം തന്നെ എത്തി.
യെസ് ഭാരത് വെഡ്ഡിങ് കലക്ഷൻസിന്റെ പരസ്യത്തിലാണ് കല്യാണിക്കൊപ്പം ശ്രീറാം അഭിനയിച്ചത്. ആദ്യമായാണ് കല്യാണി പ്രിയദർശനൊപ്പം ശ്രീറാം ഒരു പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കല്യാണിക്കൊപ്പമുള്ള വീഡിയോ ശ്രീറാം പങ്കിട്ടപ്പോള്‍ നിരവധി രസകരമായ കമന്റുകളും പ്രേക്ഷകർ കുറിച്ചിരുന്നു.
കല്യാണക്കൊപ്പം പ്രിയദർശൻ ഇല്ലാത്തതുകൊണ്ട് മനസിലായി. അല്ലെങ്കില്‍ റിയല്‍ മാരേജ് ആണെന്ന് വിചാരിച്ചേനെ, ആദ്യം കരുതി നിങ്ങള്‍ വിവാഹിതരായതാണെന്ന്. പിന്നീടാണ് അതൊരു പരസ്യ ചിത്രീകരണമാണെന്ന് മനസിലായത്, എന്റെ പൊന്നേ ഒരു നിമിഷം റിയലാണെന്ന് കരുതി, ആദ്യം ഒന്ന് ഷോക്കായി എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്. വിനീത് ശ്രീനിവാസിന്റെ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലാണ് ശ്രീരാം ഒടുവില്‍ അഭിനയിച്ചത്.