ഹോട്ടലിലെ മൂന്നു മുറികളിലായി ഏഴ് സ്ത്രീകളും മൂന്നു പുരുഷൻമാരും, പരിശോധനയില്‍ കുടുങ്ങിയത് 12 അംഗ പെണ്‍വാണിഭ സംഘം

Spread the love

കൊച്ചി : ആലുവയില്‍ ഏഴ് സ്ത്രീകളടക്കം 12 അംഗ പെണ്‍വാണിഭ സംഘം പിടിയില്‍. റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ആലുവ ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഇവരെ പിടികൂടിയത്.

വാണി, ഷീന, സുനിത, ഷഹന, വിജി, മനു രാജ്, സായിഫ, ഷിജി, ഷൈനി. സാബിത്, അമല്‍, ലിബിൻ എന്നിവരാണ് പിടിയിലായത്.

ഇന്ന് വൈകിട്ടോടെ റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. മൂന്ന് മുറികളില്‍ നിന്നാണ് ഏഴ് സ്ത്രീകളെയും മൂന്ന് ഇടപാടുകാരെയും പിടികൂടിയത്. കൂടാതെ ആലുവ സ്വദേശികളായ രണ്ട് നടത്തിപ്പുകാരും പിടിയിലായി . മുറിയുടെ കതക് തകർത്താണ് പൊലീസ് അകത്തുകടന്നത്. നിരവധി മൊബെല്‍ ഫോണുകള്‍, മദ്യം, ചെറിയ അളവില്‍ ലഹരിമരുന്ന് എന്നിവയും പിടികൂടി. പെണ്‍വാണിഭം നടക്കുന്നതായുള്ള സൂചനയെ തുടർന്ന് ഹോട്ടല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവർത്തനം നടത്തി വന്ന വൻ സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.