കേരളത്തിലാകെ സാമ്പത്തിക
ബുദ്ധിമുട്ടാണ്, ആർക്കും ഒന്നും ലഭിക്കുന്നില്ല സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുന്നു എന്നൊക്കെയുള്ള പ്രതിപക്ഷ ആക്ഷേപം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.കേര ളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഭാരിച്ച ചെലവുകൾ നിർവഹിക്കുന്ന സർക്കാരാണിത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് പ്രതിവർഷം ശരാശരി ചെലവ് 70,000 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷത്തിൻ്റെ ഉപക്ഷേപത്തിന് നിയമസഭയിൽ ധനമന്ത്രി മറുപടി നൽകി.
ഒന്നാം പിണറായി സർക്കാരിന്റെ അഞ്ചുവർഷക്കാലം ഒരു വർഷത്തെ ശരാശരി ചിലവ് 1.17 ലക്ഷം കോടി രൂപയായിരുന്നു എങ്കിൽ ഈ സർക്കാരിന്റെ ആദ്യത്തെ മൂന്നുവർഷത്തെ ശരാശരി ചിലവ് 1.61 ലക്ഷം കോടി രൂപയായി ഉയർന്നു. 2023-24 സാമ്പത്തിക വർഷത്തിൽ സെപ്റ്റംബർ മാസം വരെ കാലയളവിൽ സംസ്ഥാനത്തിൻ്റെ ആകെ ചെലവ് 85,700 കോടി രൂപയായിരുന്നു. ഈ വർഷം (2024-25) സെപ്റ്റംബർ മാസം വരെയുള്ള ആകെ ചെലവ് 94882 കോടി രൂപയാണ്. ഏതാണ്ട് 9000-ലധികം കോടിരൂപയുടെ ഈ വർഷം അധികം ചെലവായിട്ടുണ്ട്.