യാത്രയ്ക്കിറങ്ങുമ്പോൾ വഴിയറിയില്ലെങ്കിലോ സംശയം തോന്നിയാലോ എല്ലാവരും ഗൂഗിൾ മാപ്പിനെയാണ് ആശ്രയിക്കുന്നത്. നിങ്ങളുടെ യാത്രകൾ വളരെ എളുപ്പമാക്കുകയും വഴി തെറ്റാതെ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യാൻ സഹായിക്കുന്ന ഒരു അടിപൊളി ആപ്പാണ് ഇനി പരിചയപ്പെടുന്നത്. വഴിയിലുണ്ടാകുന്ന ബ്ലോക്കുകൾ, ട്രാഫിക്ക്, റോഡ് നിർമാണം, അപകടങ്ങൾ തുടങ്ങി എല്ലാ തത്സമയ വിവരങ്ങളും ആപ്പിലൂടെ അറിയാൻ സാധിക്കാം. റൂട്ടിലെ ട്രാഫിക് കൂടുതലാണെങ്കിൽ സമയം ലാഭിക്കാൻ മറ്റൊരു റൂട്ടിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.ആപ്പിലൂടെ റോഡിൽ എന്തെല്ലാം നടക്കുന്നുണ്ടെന്ന് അറിയാൻ സാധിക്കും. നിങ്ങളുടെ റൂട്ടിലെ ട്രാഫിക്ക്, പോലീസ്, അപകടങ്ങൾ എന്നിവയും മറ്റും സംബന്ധിച്ച അലേർട്ടുകൾ ലഭിക്കും. -ട്രാഫിക് ഒഴിവാക്കാനും നിങ്ങളുടെ സമയം ലാഭിക്കാനും തൽക്ഷണ റൂട്ടിംഗ് മാറ്റങ്ങൾ
-കാർപൂൾ ഉപയോഗിച്ച് ഡ്രൈവ് ചെയ്യാം, ഒരുമിച്ച് സവാരി ചെയ്ത് സമയവും പണവും ലാഭിക്കാം
-സംഗീതവും മറ്റും പ്ലേ ചെയ്യുക, സംഗീതം, പോഡ്‌കാസ്‌റ്റുകൾ എന്നിവയ്‌ക്കായുള്ള നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകൾ ഈ ആപ്പിൽ നിന്ന് തന്നെ കേൾക്കുക
-നിങ്ങൾ എപ്പോൾ എത്തുമെന്ന് അറിയുക, നിങ്ങളുടെ ETA തത്സമയ ട്രാഫിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്
-നിങ്ങളുടെ വഴിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനം എവിടെ നിന്നും ലഭിക്കുമെന്ന് അറിയാം
-ആൻഡ്രോയിഡ് ഓട്ടോ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുക, നിങ്ങളുടെ കാറിന്റെ ഡിസ്‌പ്ലേയിൽ ഈ ആപ്പ് ഉപയോഗിക്കുക.