ലൈംഗിക അതിക്രമ കേസ്: ജയസൂര്യയെ 15ന് ചോദ്യംചെയ്യും, ഹാജരാകാൻ നോട്ടീസ്

Spread the love

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് നടികളാണ് ജയസൂര്യയ്ക്കെതിരെ പരാതി നൽകിയിട്ടുളളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.

Leave a Reply

Your email address will not be published.