കൊച്ചി:അമ്മയോടൊപ്പം സ്‌കൂട്ടറിൽ യാത്ര സഞ്ചരിച്ച മൂന്നാം ക്ലാസുകാരി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു. പെരിയപ്പുറം കൊച്ചു മലയിൽ അരുൺ – അശ്വതി ദമ്പതികളുടെ മകൾ ആരാധ്യയാണ് ദാരുണമായി മരിച്ചത്.കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം. അമ്മ അശ്വതിയാണ് സ്‌കൂട്ടർ ഓടിച്ചത്. ഇളയ കുട്ടിയും ഒപ്പം ഉണ്ടായിരുന്നെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല.ആരാധ്യ പഠിക്കുന്ന പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ അധ്യാപികയാണ് അമ്മ അശ്വതി. അച്ഛൻ അരുൺ വിദേശത്താണ്. സ്‌കൂളിലെ നൃത്ത പരിപാടിക്ക് ഡ്രസ് എടുക്കാൻ കൂത്താട്ടുകുളത്തേക്ക് വന്നതായിരുന്നു ആരാധ്യ. അശ്വതിയുടെ സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിന്റെ വശം ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ആരാധ്യയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ആരാധ്യയുടെ മൃതശരീരം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ.