മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പിവി അൻവറിന് വക്കീൽ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ് അയച്ചത്. ഈ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശി അയച്ചിരിക്കുന്ന വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നോട്ടീസ് പറയുന്നു