എസ്.എ.ടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ;തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ കണ്ടെത്തി. ക്ലാവ് പിടിച്ചനിലയിൽ കണ്ടെത്തി. ജനറേറ്ററിന് വൈദ്യുതി എടുക്കാൻ കഴിയാതെ പോയത് VCB (വാക്വം സർക്യൂട്ട് ബ്രേക്കർ) യിലെ തകരാറുമൂലമെന്നാണ് കണ്ടെത്തൽ. താഴ്ന്ന നിരപ്പിൽ ഇലക്ട്രിക് റൂം സ്ഥാപിച്ചതും ഉപകരണങ്ങൾ കേടുവരാൻ കാരണമായെന്ന് കെഎസ്ഇബി റിപ്പോർട്ട്.കെഎസഇബി വൈദ്യുതിയിലാണ് ആശുപത്രി നിലവിൽ പ്രവർത്തിക്കുന്നതെന്നും ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചിരുന്നു.വൈദ്യുതി തടസ്സപ്പെട്ടപ്പോൾ തുടക്കത്തിൽ തന്നെ ക്രമീകരണം ഒരുക്കാത്തതിൽ ആശുപത്രി അധികൃതർക്ക് വീഴ്‌ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി മുടങ്ങും എന്ന് അറിഞ്ഞിട്ടും കൃത്യമായി ബദൽ ക്രമീകരണം ഒരുക്കിയില്ല. ഉടൻ വൈദ്യുതി പുനസ്ഥാപിക്കുമെന്ന പിഡബ്ല്യൂഡി അധികൃതരുടെ ഉറപ്പിന്മേൽ പകരം ജനറേറ്റർ എത്തിക്കാൻ തുടക്കത്തിൽ നടപടി എടുത്തില്ല. രണ്ടാമത്തെ ജനറേറ്ററിൻ്റെ കാര്യക്ഷമത പരിശോധിച്ചില്ല. രണ്ടാമത്തെ ജനറേറ്റർ പ്രവർത്തിക്കാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ല. പുറത്തുനിന്ന് ജനറേറ്റർ എടുക്കുന്നതിൽ കാലതാമസമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ.രണ്ട് ജനറേറ്റർ ഉണ്ടായിട്ടും അടിയന്തരഘട്ടത്തിൽ നൽകേണ്ട സംവിധാനം എന്തുകൊണ്ട് തകരാറിലായി എന്ന കാര്യത്തിലും അന്വേഷണം ഉണ്ടാകും. ഉദ്യോഗസ്ഥ വീഴ്‌ചയിൽ അടിയന്തര നടപടിയും സാങ്കേതിക വീഴ്‌ചയിൽ തുടർനടപടികളും ഉണ്ടാകും. ജനറേറ്റർ പ്രവർത്തിക്കാത്തത് സാങ്കേതിക സമിതി പരിശോധിക്കും. അതിന് ശേഷമാകും നടപടി.ഇന്നലെ വൈകീട്ടായിരുന്നു എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടത്. പ്രതിഷേധങ്ങൾക്കൊടുവിൽ ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. മൂന്ന് മണിക്കൂറോളമാണ് രോഗികൾക്കുൾപ്പടെ ഇരുട്ടിൽ കഴിയേണ്ടി വന്നത്.

Spread the love

Leave a Reply

Your email address will not be published.