ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിന് തിരി കൊളുത്തുന്നതിനിടെ :പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഘാടകരാണ് ഷാളിൽ തീ പടർന്നത് കണ്ടെത്തിയത്. ഉടൻ തന്നെ തീ അണച്ചതിനാൽ അപകടം ഒഴിവായി.ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം, നിലവിളക്കിൽ തിരി കൊളുത്തുന്നതിനിടെയാണ് തീ ഷാളിലേക്ക് പടർന്നത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഗവർണർ സുരക്ഷിതനാണെന്നും അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published.