ശബരിമല ഭസ്മകുള നിർമ്മാണം: ഹൈക്കോടതി താൽക്കാലിക വിലക്ക്

Spread the love

കൊച്ചി: ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി. രണ്ടാഴ്ചത്തേക്ക് ഈ വിലക്ക് നിലവിൽ തുടരും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള സമയം ആവശ്യപ്പെട്ടതിനാൽ, ഇക്കാലയളവിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കോടതി ഉത്തരവിട്ടു.

മകര ജ്യോതിയും ശബരി ഗസ്റ്റ് ഹൗസിന് സമീപമുള്ള പുതിയ ഭസ്മകുളത്തിന്റെ നിര്‍മ്മാണം അടുത്തിടെയാണ് ആരംഭിച്ചത്. ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് കുളം നിര്‍മിക്കുന്നത്. തിരുവനന്തപുരം പൂജപ്പുരയിലെ ശില്‍പ്പി എം.ആര്‍. രാജേഷാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്, ഇത് ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ നിയന്ത്രണത്തിലായാണ് നടക്കുന്നത്.

.

Leave a Reply

Your email address will not be published.