Himachal Pradesh:ഹിമാചല്‍ നാളെ പോളിങ് ബൂത്തിലേക്ക്;ഇന്ന് നിശബ്ദ പ്രചാരണം

Spread the love

(Himachal Pradesh)ഹിമാചല്‍ തെരഞ്ഞെടുപ്പ്(election) നാളെ. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചാരണം നടത്തും. അതേസമയം ഹിമാചല്‍ ഭരണം നിലനിര്‍ത്തുകയാണ് ബിജെപി ലക്ഷ്യം. എന്നാല്‍ ഇത്തവണ ഭരണം പിടിച്ചെടുക്കുയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

അധികാരത്തുടര്‍ച്ചക്ക് ബിജെപിയും, അധികാരം പിടിക്കാന്‍ കോണ്‍ഗ്രസും ശക്തമായ പ്രചാരണമാണ് നടത്തിയത്. നേതാക്കളുടെ പടലപ്പിണക്കമാണ് ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ പ്രതിസന്ധിയാകുന്നത്. ഇതിന് പുറമെ നേതാക്കളുടെ കൊഴിഞ്ഞുപോക്കിലും അസ്വസ്ഥമാണ് കോണ്‍ഗ്രസ് നേതൃത്വം.

അതേസമയം ഇത്തവണ തൂക്ക് മന്ത്രിസഭയെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍.

കേവല ഭൂരിപക്ഷത്തിന് വേണ്ട 35 സീറ്റ് തികയ്ക്കാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും കഴിയില്ലെന്നാണ് ഭൂരിപക്ഷം സര്‍വേകളും അവകാശപ്പെടുന്നത്.


ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നതും ബിജെപിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. ഇതോടെയാണ് പ്രധാനമന്ത്രി തന്നെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ഇത്തവണ ബിജെപിക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞാല്‍ അത് 2024 പൊതു തെരഞ്ഞെടുപിലേക്കും ബിജെപിക്ക് ഊര്‍ജം പകരും. അത് മുന്‍നിര്‍ത്തി തന്നെയാണ് ബിജെപി നീക്കങ്ങള്‍ നടത്തിയത്.

Leave a Reply

Your email address will not be published.