Dhananjaya Y. Chandrachud: ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു

Spread the love

സുപ്രീം കോടതിയുടെ അമ്പതാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടു വര്‍ഷക്കാലമാകും ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ചന്ദ്രചൂഡിന്റെ കാലാവധി.

സുപ്രീം കോടതി ജഡ്ജി എന്ന നിലയ്ക്ക് സ്വന്തമായൊരു വ്യക്തിത്വം സ്ഥാപിച്ചിട്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റീസാവുന്നത്.

74 ദിവസം മാത്രം ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് യു.യു ലളിതിന്റെ പിന്‍ഗാമിയായി ജസ്റ്റിറ്റിസ് ചന്ദ്രചൂഡ് ചുമതലയേറ്റു. ഇന്ന് മുതല്‍ 2024 നവംബര്‍ 10 വരെയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ കാലാവധി. സുപ്രീം കോടതിയടെ ചരിത്രത്തില്‍ ഏറ്റവും അധിക കാലം ചീഫ് ജസ്റ്റീസാകുന്ന ജഡ്ജിമാരില്‍ ഒരാള്‍ കൂടിയാകും ഇതോടെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി.ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ 16-ാ മത്ചീഫ് ജസ്റ്റിസായിരുന്നു.

അദ്ദേഹവും ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനുമാണ് ഇതിന് മുമ്പ് രണ്ടുവര്‍ഷത്തിലധികം കാലം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ഇരുന്നിട്ടുള്ളത്അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഢ് 2016 മേയ് 13നായിരുന്നു സുപ്രീംകോടതി ജഡജിആയി ചുമതലയേറ്റത്. കോടതി വദം കേള്‍ക്കല്‍ വെര്‍ച്വലാക്കിയതിലും ഭരണഘടന ബെഞ്ചിന്റെ നടപടി തത്സമയം സംപ്രേഷണം ചെയ്തതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ശബരിമലയില്‍ യുവതി പ്രവേശനം അനുവധിച്ചുകൊണ്ടുള്ള വിധി ജസ്റ്റീസ ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ഭരണഘടന ബെഞ്ചിന്റേതായിരുന്നു. അയോധ്യ കേസിലെ വിധിയെഴുതിയ ബെഞ്ചിലും ജസ്റ്റിസ് ചന്ദ്രചൂഡ് ഉണ്ടായിരുന്നു. സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കിക്കൊണ്ടുള്ള ചരിത്ര വിധിയുംജസ്റ്റിസ് ചന്ദ്രചൂട് പുറപ്പെടുവിച്ചിട്ടുണ്ട്.ആധാര്‍ക്കേസില്‍ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് എഴുതിയ ഭിന്നവിധിയും ശ്രദ്ധയമായിരുന്നു. അവിവാഹിതര്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് ഉത്തരവിട്ടത് ചന്ദ്രചൂഢിന്റെ ബെഞ്ചായിരുന്നു. പൗരത്വ നിയമ ഭേദഗതി, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി, ശബരിമല കേസ് തുടങ്ങി രാഷ്ട്രീയമായടക്കം വലിയപ്രാധാന്യമുള്ള നിരവധി കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ കൂടിയാണ് ജസ്റ്റിസ് ചന്ദ്രചൂട് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

Leave a Reply

Your email address will not be published.