സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തിലാണ് വിദഗ്ധരെ ചാന്‍സലര്‍മാരാക്കുന്ന ഓര്‍ഡിനന്‍സെന്ന് മന്ത്രി ആര്‍ ബിന്ദു. വിവിധ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാര്‍ ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.
മന്ത്രിയുടെ വാക്കുകള്‍
ഇടതുപക്ഷം ഏറ്റവും മികച്ച വിസിമാരെയാണ് ഇതുവരെ നിയമിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടത്തുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ കുറ്റമറ്റതാക്കാനുള്ള നീക്കമാണ് നടത്തുന്നത്.
ഗവര്‍ണര്‍ സര്‍വകലാശാലകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്നില്ല. സര്‍ക്കാര്‍ ഭാവി തലമുറയ്ക്കു വേണ്ട സൗകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്.