ഒരു സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം: മന്ത്രി പി രാജീവ്

Spread the love

സംസ്ഥാനത്ത് സംരംഭക വർഷത്തിൻ്റെ ഭാഗമായി ഒരു സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്നതായിരുന്നു സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി P. രാജീവ്. ഒക്ടോബർ 31 ന് ഏഴുമാസം പിന്നിടുമ്പോൾ കേരളത്തിൽ 80,000 സംരംഭങ്ങൾ തുടങ്ങികഴിഞ്ഞെന്ന്  പി രാജീവ് പറഞ്ഞു.

അതിൽ ഏറ്റവും മുന്നിൽ ആലപ്പുഴയാണ്. സംരംഭങ്ങളോട് അനുകൂല സമീപനമാണ് ട്രേഡ് യൂണിയനുകളുടേത്.  വലിയ സംരംഭകരെ ആകർഷിക്കുന്ന നിലയിൽ ആലപ്പുഴയ്ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയിലാണന്നും രാജീവ് പറഞ്ഞു.

ആലപ്പുഴയിൽ കയർഫെഡിൻ്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായ സ്ഥാപനങ്ങളിലെ റിക്രൂട്ട്മെൻറ് അവകാശം മാനേജ്മെൻ്റിൻ്റേതാണെന്നും ട്രേഡ് യൂണിയനുകളുടേതല്ലെന്നും മന്ത്രി പറഞ്ഞു. പി പി ചിത്തരഞ്ജൻ എംഎല്‍എ അധ്യക്ഷത വഹിച്ചു. എ എം ആരീഫ് എംപി, എച്ച് സലാം എംഎല്‍എ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.