മാന്നാര്‍ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി അനിലിനുവേണ്ടി ലുക്കൗട്ട് നോട്ടീസ്

Spread the love

രാജ്യത്തെ ഏതുവിമാനത്തവളത്തില്‍ വന്നിറങ്ങിയാലും അറസ്റ്റ ചെയ്യുന്ന രീതിയിലാണ് പോലീസ് നീക്കം നടത്തുന്നത്. കേസില്‍ ഇനി പോലീസിന് മുമ്പോട്ട് പോകണമെങ്കില്‍ ഇസ്രായേലില്‍ ഉണ്ടെന്ന് കരുതുന്ന അനിലിനെ നാട്ടിലെത്തിച്ച്‌ ചോദ്യം ചെയ്യേണ്ടതുണ്ട്. കേസില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡികാലാവധി അവസാനിക്കുകയാണ്. ശാസ്ത്രീയ തെളിവുകളെ മാത്രം ആശ്രയിച്ചു നീങ്ങുന്ന കേസില്‍ ഇനിയും അന്വേഷണവുമായി മുമ്ബോട്ട് പോകണമെങ്കില്‍ അനിലിനെ നാട്ടിലെത്തിക്കേണ്ടതുണ്ട. ഈ സാഹചര്യത്തില്‍ അനിലിനെ അതിവേഗം നാട്ടില്‍ എത്തിക്കാനാണ് നോക്കുന്നത്. അന്താരാഷ്ട്ര തലത്തിലേക്ക് അന്വേഷണം നീണ്ടിരിക്കുന്ന കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടാനാണ് കേരളാപോലീസ് നോക്കുന്നത്. ഇസ്രായേലിലുള്ള അനില്‍ അവിടെ ചികിത്സയിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും മൂന്ന് പോലീസ് സ്‌റ്റേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവരെ ഒരുമിച്ച്‌ ഇട്ടാല്‍ ഇവര്‍ കേസിനെ വഴി തെറ്റിക്കാന്‍ പുതിയ കഥകള്‍ മെനയുമോ എന്നാണ് ആശങ്ക. പ്രതികളുമായി ഇന്നലെയും തെളിവെടുപ്പ് നടന്നില്ല. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ കഴിഞ്ഞ രാത്രി വിവിധയിടങ്ങളിലേക്ക് മാറ്റി ചോദ്യംചെയ്തു. ഇന്ന് തെളിവെടുപ്പ് നടക്കുമെന്നാണ് സൂചന. കഴിഞ്ഞ മൂന്നിനു കോടതിയില്‍നിന്ന് ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി മാന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ചെന്നിത്തല ഇരമത്തൂര്‍ കണ്ണമ്ബള്ളില്‍ ജിനുഗോപി(48), കണ്ണമ്ബള്ളില്‍ സോമരാജന്‍(55), കണ്ണമ്ബള്ളില്‍ പ്രമോദ്(45) എന്നിവരെ വ്യാഴാഴ്ച മുഴുവന്‍ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചില്ല. രാത്രിയോടെ ജിനു ഗോപി, പ്രമോദ് എന്നിവരെ രണ്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. സോമരാജന്‍ മാത്രമാണ് മാന്നാര്‍ പോലീസ് സ്‌റ്റേഷനിലുള്ളത്. മൂന്നുപേരെയും ഒറ്റയ്ക്കു ചോദ്യംചെയ്യാനാണ് ഇങ്ങനെ മാറ്റിയത്. കൊല്ലപ്പെട്ട കലയുടെ സഹോദരങ്ങളായ ഓട്ടോറിക്ഷാ തൊഴിലാളി അനില്‍കുമാര്‍(കവികുമാര്‍), കലാധരന്‍ എന്നിവരെയും വീണ്ടും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. ഒന്നാം പ്രതിയായ അനിലുമായി വര്‍ഷങ്ങളായി അടുപ്പമുള്ള സുഹൃത്തുക്കളെയും പോലീസ് അന്വേഷിക്കുന്നതായാണ് വിവരം. ഇതില്‍ ചിലരെ മാന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ വരുത്തി ചോദ്യംചെയ്തു.

 

Leave a Reply

Your email address will not be published.