ആള്‍ദൈവം ഭോലിബാബയുടെ സത്സംഗിനിടെ കൊല്ലപ്പെട്ടവരുടെ ഉറ്റവരെയും ഉടയവരെയും ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഹത്രാസില്‍

Spread the love

രാഹുല്‍ ഗാന്ധി ഇരകളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി കഴിയാവുന്ന തരത്തിലുള്ള എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പും നല്‍കിയിരിക്കുകയാണ്. ഹത്രാസിലേക്കുള്ള യാത്രയ്ക്കിടയില്‍ അലഗഡില്‍ നിര്‍ത്തിയാണ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ രാഹുല്‍ഗാന്ധി കണ്ടത്. രാവിലെ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട് റോഡ് മാര്‍ഗമായിരുന്നു ഹത്രാസില്‍ എത്തിയത്. യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഐഎസിസി നേതാവ് അവിനാശ് പാണ്ഡെ, പാര്‍ട്ടി വക്താവ് സുപ്രിയ ഷ്രിന്‍ഡെ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. കഴിയുന്ന എല്ലാത്തരത്തിലും സഹായിക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായി ഇരകളുടെ കുടുംബം പ്രതികരിച്ചു. വേദിയില്‍ ശരിയായ ചികിത്സാ സൗകര്യമോ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മരിച്ചുപോയ ഒരാളുടെ ഒരു കുടുംബാംഗം പറഞ്ഞു. നേരത്തെ, ഉത്തര്‍പ്രദേശ് പോലീസ് വ്യാഴാഴ്ച മെയിന്‍പുരിയിലെ രാംകുതിര്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനായി തിരച്ചില്‍ നടത്തിയിരുന്നു.            സംഭവത്തില്‍ സംഘാടകരുടെ പേരെടുത്ത് പറഞ്ഞ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോലെ ഭോലെ ബാബയ്ക്കായി മെയിന്‍പൂരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിപാടിയുടെ വളണ്ടിയര്‍മാരായ ആറ് പേരെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഭോലെ ബാബയുടെ പേര് എഫ്‌ഐആറില്‍ ഇല്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്. ഭോലെ ബാബയെ തന്റെ ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയില്ലെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) മെയിന്‍പുരി സുനില്‍ കുമാര്‍ ഇന്നലെ പറഞ്ഞു. ബുധനാഴ്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തസ്ഥലം സന്ദര്‍ശിക്കുകയും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വിഷയത്തിന്റെ സമഗ്രതയും അന്വേഷണത്തില്‍ സുതാര്യതയും ഉറപ്പാക്കാന്‍ ജസ്റ്റിസ് (റിട്ട) ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവയുടെ അധ്യക്ഷതയില്‍ മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.