കാര്‍ കൊട്ടോടി പുഴയിലേക്ക് മറിഞ്ഞു ; രണ്ട് യാത്രക്കാരെ രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്‌സ്

Spread the love

കാസര്‍ഗോഡ്ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. ഗൂഗിള്‍മാപ്പ് നോക്കി യാത്ര ചെയ്യത് സംഘത്തിന് വഴിതെറ്റുകയായിരുന്നു. പാലത്തിന് കൈവരി ഇല്ലാത്തത്‌കൊണ്ട് കാര്‍ നേരെ കുത്തി ഒഴുകന്ന പുഴയിലേക്ക് കാര്‍ മറിഞ്ഞത്. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെട്ടതായിരുന്നു. പുഴയിലെ മരത്തില്‍ പിടിച്ച്‌ നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന റാഷിദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോല്‍ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കാസർകോട് കള്ളാർ കൊട്ടോടി പുഴ കര കവിഞ്ഞൊഴുകുന്നതിനാല്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറിയിട്ടുണ്ട്. കൊട്ടോടി സർക്കാർ ഹൈസ്‌കൂളിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published.