
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകക്കേസില്‍ അകത്തുകിടക്കുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് ഫൈവ്‌സ്റ്റാര്‍ ഹോട്ടലിന് സമാനമായ സൗകര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതു തന്നെയാണ് പ്രതികളെ സിപിഎം എത്രമാത്രം വിലമതിക്കുന്നു എന്നതിന്റെ തെളിവാണെന്നും പറഞ്ഞു. ടി.പി. കേസിലെ മൂന്ന് പ്രതികളെ ജയിലില്‍ നിന്നും മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷം നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് സഭ പിരിഞ്ഞു. പ്രതികള്‍ക്ക് ജയലില്‍ അനര്‍ഹമായ പരിഗണനയാണ് നല്‍കുന്നതെന്നും കഞ്ചാവ് കടത്താനും മറ്റുമുള്ള സൗകര്യത്തിന് പുറമേ ജയിലില്‍ ഭക്ഷണത്തിന്റെ മെനു തീരുമാനിക്കുന്നത് പോലും പ്രതികളാണെന്നും അനര്‍ഹമായ പരിഗണനയാണ് നല്‍കുന്നതെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. 20 വര്‍ഷത്തേക്ക് ഒരുവിധ ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി വിധിയുള്ളപ്പോള്‍ ആരുമറിയാതെ മൂന്ന് പ്രതികളെയും പുറത്തുവിടാനുള്ള നീക്കം ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്ന നീക്കമാണെന്നും പെരുമാറ്റച്ചട്ടം നിലനില്‍ക്കേയാണ് ശുപാര്‍ശക്കത്ത് കൊടുത്തതെന്നും വിമര്‍ശിച്ചു. പ്രതികളെ ഏതുവിധേനെയും പുറത്തുവിടാന്‍ വഴിവിക്ക നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പറഞ്ഞു. നേരത്തേ ടിപി വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയുടെ അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാരിന് നീക്കമില്ലെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞെങ്കിലും അതു പറയേണ്ടത് സ്പീക്കറല്ലെന്നും മുഖ്യമന്ത്രിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി. ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്ന വ്യക്തമായ സന്ദേശം പ്രതികള്‍ക്ക് നല്‍കുയായിരുന്നു സിപിഎം എന്നായിരുന്നു കെ.കെ. രമയുടെ ആക്ഷേപം. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കാന്‍ അനേകം ചോദ്യങ്ങളുണ്ടെന്നും പറഞ്ഞു.