
വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി . വളാഞ്ചേരി സ്വദേശിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വളാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്ന് ദിവസം മുമ്ബ് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. വളാഞ്ചേരിയിലെ ബന്ധു വീട്ടില്‍ വെച്ചാണ് യുവതി പീഡനത്തിനിരയായത്. പേര് അറിയില്ലെങ്കിലും മൂന്നുപേരേയും കണ്ടാല്‍ തിരിച്ചറിയുമെന്നാണ് യുവതി പോലീസിന് നല്‍കിയിട്ടുള്ള മൊഴി. കസ്റ്റഡിയിലുള്ള രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അവശനിലയിലായ യുവതി സുഹൃത്തിനോടാണ് ഇക്കാര്യം പറഞ്ഞത്. സുഹൃത്താണ് ഇന്ന് ഉച്ചക്ക് വിവരം പോലീസില്‍ അറിയിച്ചത്. വളാഞ്ചേരി പോലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരൂര്‍ ഡിവൈഎസ്പിക്കാണ് കേസിന്റെ് അന്വേഷണ ചുമതല.