
ഇടുക്കി പൈനാവില്‍ പെട്രോള്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കൊച്ചു മലയില്‍ അന്നക്കുട്ടി (68) ആണ് ഇന്ന് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു .അന്നക്കുട്ടിയുടെ കൊച്ചുമകള്‍ രണ്ടു വയസ്സുകാരി ദിയക്കും ആക്രമണത്തില്‍ പൊള്ളല്‍ ഏറ്റിരുന്നു. കേസില്‍ പ്രതിയായ കഞ്ഞിക്കുഴി നിരപ്പേല്‍ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ഇവരെസന്തോഷിൻ്റെ ഭാര്യയുടെ സഹോദരൻ്റെ കുഞ്ഞാണ് പരിക്കേറ്റ ദിയ. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കുഞ്ഞിന് പതിനഞ്ച് ശതമാനവും അന്നകുട്ടിക്ക് മുപ്പത് ശതമാനവും പൊള്ളലേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഒളിവിലിരിക്കേ വീണ്ടുമെത്തി വീടുകള്‍ക്ക് തീയിട്ടിരുന്നു. അതിന് ശേഷം ബൈക്കില്‍ തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനെ ബോഡിമെട്ട് ചെക്കു പോസ്റ്റില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.