യു.എ.ഇ.യില്‍ ആശ്രിത വിസയില്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിന് പുതിയ നിബന്ധനകള്‍ ; അറിയാം

Spread the love

യുഎഇയില്‍ ആശ്രിത വിസയില്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിന് പുതിയ നിബന്ധനകള്‍. അഞ്ച് ബന്ധുക്കളെ താമസ വിസയില്‍ കൊണ്ടുവരണമെങ്കില്‍ 10,000 ദിര്‍ഹം ശമ്ബളവും താമസ സൗകര്യവും നിര്‍ബന്ധമാണ്. ആറാമത് ഒരാളെ കൂടി സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ ശമ്ബളം 15,000 ദിര്‍ഹം ഉണ്ടാകണമെന്നും ഡിജിറ്റല്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു. യുഎയിലേക്ക് ആറില്‍ കൂടുതല്‍ പേരെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അപേക്ഷയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) ഡയറക്ടര്‍ ജനറല്‍ തീരുമാനമെടുക്കും. പുതിയ നിയമം എന്ന് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല. നിലവിലെ നിയമം അനുസരിച്ച്‌ യുഎഇയില്‍ റഡിസന്‍സ് വിസയുള്ളയാളുടെ ജീവിത പങ്കാളി, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, ഇരുവരുടെയും മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ആശ്രിത വിസ ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച്‌ റസിഡന്‍സ് വിസയില്‍ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിര്‍ഹമാണ് ശമ്ബള പരിധി. അല്ലാത്ത പക്ഷം 3000 ദിര്‍ഹം ശമ്ബളവും സ്വന്തം പേരില്‍ താമസ സൗകര്യവും ഉണ്ടാകണം.

Leave a Reply

Your email address will not be published.