
മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യുകുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്. സിഎംആര്‍എല്ലില്‍ നിന്നും മുഖ്യമന്ത്രിയും മകളും പണം കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ഹര്‍ജി. എന്നാല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ പാകത്തിനുള്ള തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതി ഹര്‍ജി തള്ളുകയായിരുന്നു. 1.72 കോടി രൂപ കൈപ്പറ്റിയതിന് അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും മകള്‍ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. ഇത് നേരത്തെ വിജിലന്‍സ് കോടതി തള്ളിയിരുന്നു.മുഖ്യമന്ത്രിക്കെതിരേയാണ് ആരോപണം എന്നതുകൊണ്ട് രാഷ്ട്രീയപ്രേരിതം എന്ന് പറയാന്‍ സാധിക്കില്ലെന്നും കുഴല്‍നാടന്‍ വ്യക്തമാക്കിയിരുന്നു.