ഉലകനായകന്‍ കമല്‍ ഹാസന് ഇന്ന് 68-ആം പിറന്നാള്‍

Spread the love

ഉലകനായകന്‍ കമല്‍ ഹാസന് ഇന്ന് 68 ആം പിറന്നാള്‍ . തമി ഴ് സിനിമാ രംഗത്ത് സിനിമാ ജീവിതം ആരംഭിച്ച കമല്‍ ഹാസന്‍ ഉലക നായകന്‍ ആയി മാറിയത് അതി വേഗത്തില്‍ ആണ് . തമിഴ് സിനിമയില്‍ ചുവടു വെച്ച അദ്ദേഹം തമിഴിനു പുറമേ ഹിന്ദി ,മലയാളം തുടങ്ങി ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തന്‍റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട് .വിശ്വരൂപം ,ദശാവതാരം സകലകലാ വല്ലഭന്‍ ,ഹേയ് റാം ,വിക്രം ,മധനോല്‍സവം ,തേവര്‍ മകന്‍ ,പട്ടാ0 പൂച്ചി , നാന്‍ അവനില്ലൈ ,സോല്ലാതാന്‍ നിനൈക്കിറെന്‍ തുടങ്ങിയതെല്ലാം അദ്ധേഹത്തിന്‍റെ അഭിനയ പാടവം കാഴ്ച്ച വെച്ച ചിത്രങ്ങള്‍ ആയിരുന്നു . തൊട്ടത് എല്ലാം പൊന്നാക്കിയ ,ഒരേ സമയം തന്നെ നായകനും നിര്‍മ്മാതാവും പിന്നണി ഗായകനുമായി അരങ്ങു തകര്‍ക്കുന്ന നമ്മുടെ സ്വന്തം കമല്‍ സാറിന് മീഡിയ വോയിസ്‌ tv യുടെ വക ഒരായിരം പിറന്നാള്‍ ആശംസകള്‍

Leave a Reply

Your email address will not be published.