
പന്ത്രണ്ടുകാരന്റെ തൊണ്ടയില്‍ ഏഴുവര്‍ഷം മുമ്പ് കുടുങ്ങിയ നാണയം പുറത്തെടുത്തു. കുട്ടിക്ക് അഞ്ച് വയസുള്ളപ്പോള്‍ വിഴുങ്ങിയ നാണയമാണ് അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കിയത്. ഉത്തര്‍പ്രദേശിലെ മുരളീപുര്വ ഗ്രാമവാസിയായ അങ്കുലാണ് ഏഴുവര്‍ഷത്തോളമായി നാണയവുമായി ജീവിതം തള്ളിനീക്കിയിരുന്നത്. കഴിഞ്ഞ ദിവസം അങ്കുലിന് തൊണ്ടവേദന കലശലായി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ തൊണ്ടയില്‍ ഒരുരൂപാ നാണയം കുടുങ്ങിയതായി കണ്ടെത്തി. അന്നനാളത്തിന്റെ ഒരുവശത്ത് കുടുങ്ങിക്കിടക്കുന്ന നാണയം കറുത്തു തുടങ്ങിയിരുന്നു. തുടര്‍ന്ന് ഹര്‍ദോയി ജില്ലാ ആശുപത്രിയില്‍ ഇ.എന്‍.ടി. സര്ജന് ഡോ.വിവേക് സിങ്ങും സംഘവും ശസ്ത്രക്രിയയിലൂടെ നാണയം പുറത്തെടുത്തു. അതേസമയം കുട്ടിക്ക് അണുബാധ പോലെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത ഡോക്ടര്‍മാരിലും ബന്ധുക്കളിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.