
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന ബി ജെ പി നേതാവായ എല്‍ കെ അഡ്വാനിയുമായും മുരളീമനോഹര്‍ ജോഷിയുമായും കൂടിക്കാഴ്ച്ച നടത്തി. ഇരുവരുടെയും വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച്ച. രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം മോദിയെ നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മോദി അഡ്വാനിയെ കാണാനെത്തിയത്. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. ബിജെപി ലോക്സഭ കക്ഷി നേതാവായും എന്‍ഡിഎ മുന്നണി നേതാവായും മോദിയെ യോഗത്തില്‍ തെരഞ്ഞെടുത്തു.