
കേരളത്തിലെ സിപിഐഎം പാര്‍ട്ടി മുസ്ലീം പാര്‍ട്ടിയായി മാറാന്‍ ശ്രമിക്കുന്നവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്.
മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ മണ്ഡലങ്ങളിലും ചെന്ന് ഹമാസിന് വേണ്ടി വോട്ട് ചോദിച്ചതാണ് സിപിഐഎം പരാജയപ്പെടാന്‍ കാരണമെന്ന ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആശയപരമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതാവുകയാണ്. കേവലമായ വോട്ട് ഷിഫ്റ്റ് അല്ല മറിച്ച ജനങ്ങളില്‍ ബിജെപിയക്ക് സ്വീകാര്യതയാണ് ഈ പ്രവാശ്യം വിജയത്തിലേക്ക് എത്തിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ് പ്രസക്തിയും ഇല്ലാതാവുകയാണ്. അതിന്റെ് തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കേരളത്തിലെ തിരഞ്ഞടുപ്പ് ഫലമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ഒരു സീറ്റില്‍ വിജയിക്കാനായത് വലിയ നേട്ടമായാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം പരാമര്‍ശിച്ചു. ദക്ഷിണ ഭാരതത്തില്‍ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടും എന്നാണ് മോദിയുടെ അവകാശവാദം. കേരളത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ബലിദാനികളായി. എന്നാല്‍ തലമുറകളായി പാര്‍ട്ടി വേട്ടയാടലുകള്‍ സഹിച്ചു. ഒടുവില്‍ പരിശ്രമം ഫലം കണ്ടു, ഒടുവിലൊരു അംഗം വിജയിച്ചു എന്നായിരുന്നു മോദിയുടെ പരാമര്‍ശം.