
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയം നേടിയതിന് പിന്നാലെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ശനിയാഴ്ച മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. 2014ല്‍ 282 സീറ്റുകളും 2019ലെ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളും നേടിയ മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇത്തവണ 240 സീറ്റുകള്‍ ലഭിച്ചത് കേവലഭൂരിപക്ഷത്തില്‍ നിന്നും ബിജെപിയെ അകറ്റിയിരുന്നു.
32 സീറ്റുകളുടെ കുറവ് മൂലം മറ്റുള്ളവരുടെ പിന്തുണ തേടേണ്ടി വരും. മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്രുവിന് ശേഷം ഈ നേട്ടമുണ്ടാക്കുന്ന ആദ്യയാളായി മോദി മാറും. നായിഡുവിന്റെ ടിഡിപിക്ക് 16 ലോക്സഭാ എംപിമാരും നിതീഷ് കുമാറിന്റെ ജെഡിയുവിന് 12 പേരും ഉണ്ട്. ആഭ്യന്തര കലഹങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് നിതീഷ്ബി ജെപിയുടെ എന്‍ഡിഎയുടെ ഭാഗമായത്. നായിഡുവിനോടും നിതീഷ് കുമാറിനോടും വൈകിയുള്ള സമീപനം കോണ്‍ഗ്രസും ഇന്ത്യാ ബ്ലോക്കും പരിഗണിക്കുന്നുണ്ടെന്നും സൂചനകളുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ശ്രദ്ധാലുവാണ്. കേവലഭൂരിപക്ഷത്തിലേക്ക് ഉയരാതെ പോയ ബിജെപിയ്ക്ക് എന്‍ഡിഎയിലെ മറ്റു കക്ഷികള്‍ ചേര്‍ന്നുള്ള 53 സീറ്റുകളെ ആശ്രയിക്കേണ്ടി വരും. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ വിജയിച്ചാണ് മോദി എത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് പാര്‍ട്ടിയുടെ വിജയത്തിന് ശേഷം ഡല്‍ഹി ആസ്ഥാനത്ത് പ്രധാനമന്ത്രി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു, ജനതാദള്‍ (യുണൈറ്റഡ്) തലവന്‍ നിതീഷ് കുമാര്‍ എന്നിവരെയും മോദി പ്രത്യേക പരാമര്‍ശം നടത്തി, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇവരെക്കൂടി ബിജെപിയ്ക്ക് പരിഗണിക്കേണ്ടി വരും.