സ്വർണ വില പുതിയ റെക്കോർഡില്‍

Spread the love

ഒരു പവന് ഇന്ന് എത്ര നല്‍കണം അക്ഷയതൃതീയ ദിനത്തിലെ ഇരട്ട വർധനവോടെ റെക്കോർഡ് നിരക്കിന്റെ അരികിലേക്ക് സ്വർണ വില തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ ഇന്ന്, സ്വർണ വില സർവ്വകാല റെക്കോർഡ് തിരുത്തിയിരിക്കുകയാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ പവന് 54720 രൂപയ്ക്കാണ് ഇന്ന് സ്വർണം വില്‍ക്കുന്നത്. 640 രൂപയുടെ വർധനവോടെയാണ് പവന്റെ വില പുതിയ റെക്കോർഡ് ഭേദിച്ചത്. ഗ്രാമിന് 80 രൂപ വർധിച്ച് 6840 രൂപയുമായി. കഴിഞ്ഞ ദിവസം ആശ്വസമെന്നോണം പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഇതോടെ യഥാക്രമം 54720, 54080 എന്നിങ്ങനെയായിരുന്നു പവന്‍, ഗ്രാം വില. ഏപ്രില്‍ മാസത്തിന്റെ തുടർച്ചയെന്നോണം സ്വർണ വിലയില്‍ വലിയ വർധനവാണ് മെയ് മാസത്തിലും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.  

Leave a Reply

Your email address will not be published.