
ചെറുവണ്ണൂർ സ്വദേശിയായ നാലു വയസുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്തത്. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർ ബിജോണ്‍ ജോണ്‍സനെ സസ്പെൻഡ് ചെയ്തിരുന്നു. മെഡിക്കല്‍ കോളജ് ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഡോക്ടർക്കെതിരെ ഇന്നലെ മെഡിക്കല്‍ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ടൗണ്‍ എസിപിക്കാണ് അന്വേഷണ ചുമതല. കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.