അറിയിച്ചിരിക്കുന്നത്. കോര്‍പറേഷന്‍ സഹകരണത്തോടെ 4 കോടി ചെലവില്‍ ആക്‌സോ എന്‍ജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മാണം നടത്തിയത്. 102 മീറ്റര്‍ നീളമുള്ള മേല്‍പാലം സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയതാണ്. പടിക്കെട്ടിനു പുറമേ ലിഫ്റ്റും ആകാശപ്പാതയുടെ പ്രത്യേകതയാണ്.
ഇവിടെ സ്ഥാപിക്കുന്ന 5 അടിയുള്ള വലിയ ക്ലോക്കിന്റെയും സെല്‍ഫി കോര്‍ണറിന്റെയും പണിയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ജോലികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും. അവസാനഘട്ട പരിശോധന കഴിഞ്ഞ് നിര്‍മ്മാണം നടത്തുന്ന ആക്സോ എന്‍ജിനിയേഴ്‌സ് റിപ്പോര്‍ട്ട് നഗരസഭയ്ക്ക് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് പാലത്തിന്റെ ഉദ്ഘാടനം നടത്തണമെന്നാണ് നഗരസഭ കരുതുന്നത്. മുഖ്യമന്ത്രിക്ക് അസൗകര്യമുണ്ടെങ്കില്‍ മറ്റ് മന്ത്രിമാരെ വച്ച് ഉദ്ഘാടനം നിര്‍വഹിക്കും