
നടുകടലില്‍ കുടുങ്ങിയ ഇറാനിയന്‍ മത്സ്യബന്ധന കപ്പലിലെ നാവികസേനയ്ക്ക് അടിയന്തര സഹായം നല്കി ഇന്ത്യന്‍ നാവികസേന.
ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ എഫ് വി അല്‍ ആരിഫിയാണ് നടുക്കടലില്‍പ്പെട്ടത്.
ഏദന്‍ കടലിടുക്കില്‍ വിന്യസിച്ച ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ശിവാലിക് എന്ന കപ്പലാണ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സഹായവുമായി എത്തി കപ്പലിലുള്ള 18 പാകിസ്താന് ജീവനക്കാര്‍ക്കാണ് വൈദ്യസഹായം നല്‍കിയത്. ഇന്ത്യന്‍ നാവികസേനയുടെ വക്താവാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.