ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍ പാറയിടിഞ്ഞുവീണു; ഗതാഗതം തടസ്സപ്പെട്ടു

Spread the love

ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ രാംബന്‍ ജില്ലയില്‍ ജമ്മു- ‍്രശീനഗര്‍ ദേശീയപാതയിലേക്ക് പാറ ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.

ബുധനാഴ്ചയാണ് 270 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതയില്‍ അപകടമുണ്ടായത്. നൂറുകണക്കിന് വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. പാറക്കല്ലുകളും മണ്ണുംകൊണ്ട് റോഡ് പല ഭാഗത്തും പൂര്‍ണ്ണമായും മൂടിയിരിക്കുകയാണ്. കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക പാതയാണിത്.

ദേശീയപാതയില്‍ തിങ്കളാഴ്ച മുതല്‍ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. മൂന്ന ദിവസമായി തടസ്സപ്പെട്ടിരുന്ന ഗതാഗതം പുനഃസ്ഥാപിച്ചു വരുന്നതിനിടെയാണ് വന്‍തോതിലുള്ള മണ്ണിടിച്ചില്‍ ബുധനാഴ്ച ഉണ്ടാകുന്നത്. കനത്ത മഞ്ഞുവീഴ്ച മൂലം ശ്രീനഗര്‍- ലഡാക് റോഡും കുപ്‌വാര, ഗുറെസ് എന്നിവിടങ്ങളില്‍ നിയന്ത്രണ രേഖയുമായി ബന്ധിപ്പിക്കുന്ന മറ്റ് റോഡുകളും അടക്കം കുറച്ചുനാളുകളായി അടഞ്ഞുകിടക്കുകയാണ്.

റോഡ് തുറക്കുന്നത് വരെ യാത്രക്കാരോട് ദേശീയപാത 44 ഉപയോഗിക്കാന്‍ നിര്‍ദേശിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കശ്മീരിന്റെ പല ഭാഗത്തും മഞ്ഞിടിച്ചിലിനുള്ള മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ബുധനാഴ്ച സോന്‍മാര്‍ഗിലുണ്ടായ കനത്ത മഞ്ഞിടിച്ചില്‍ നദിയിലെ ഒഴുക്ക് തടസ്സപ്പെടുത്തുകയും ശ്രീനഗര്‍- ലഡാക് റോഡിലേക്ക് ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.