നിർമിതബുദ്ധിയുടെ കണ്ടുപിടുത്തം സുരക്ഷാജോലികൾ കഠിനമാക്കുകയും അതുപോലെ തന്നെ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ റോഡുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്ന നാടാണ് കേരളം. സൈബർ ബുള്ളിയിങ്ങ് ഉൾപ്പെടെയുള്ള കേസുകളിലും ഫലപ്രദമായ അന്വേഷണം നടത്താൻ കേരളത്തിന് സാധിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ സൈബർ സുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും പ്രത്യേക പദ്ധതികൾ ഇവിടെ നടപ്പാക്കുന്നുണ്ട്. കോൺഫറൻസ് വേദിയിൽ അവതരിപ്പിച്ച നൂതനമായ സങ്കേതങ്ങൾ കൂടി ഉപയോഗപ്പെടുത്തി കേരളം സൈബർ സുരക്ഷയിലും കൂടുതൽ മുന്നേറ്റം നേടേണ്ടതുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നമുക്ക് ആ നേട്ടവും സാധ്യമാക്കാം. മന്ത്രി പി രാജീവ്

