ആധാര്‍ എന്റോള്‍മെന്റും ഡോക്യമെന്റ് അപ്ഡേഷനും പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ രേഖകളുടെ വിവരങ്ങള്‍

പേര് തെളിയിക്കുന്ന രേഖകള്‍ (POI)
- ഇലക്ഷന് ഐഡി
- റേഷന്‍ കാര്‍ഡ് (ഉടമസ്ഥന് മാത്രം)
- ഡ്രൈവിങ് ലൈസന്‍സ്
- പാന്‍ കാര്‍ഡ്
- സര്‍വീസ് / പെന്ഷണര് ഫോട്ടോ ഐഡി കാര്‍ഡ്
- പാസ്പോര്‍ട്ട്
- ഭിന്നശേഷി ഐഡി കാര്‍ഡ്
- ട്രാന്സ്ജന്ഡര് ഐഡി കാര്‍ഡ്
മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍
- പാസ്പോര്‍ട്ട്
2 ഇലക്ഷന് ഐഡി 3. റേഷന്‍ കാര്‍ഡ്
- കിസാന്‍ ഫോട്ടോ പാസ് ബുക്ക്
- ഭിന്നശേഷി ഐഡി കാര്‍ഡ്
- സര്‍വീസ് ഫോട്ടോ ഐഡി കാര്‍ഡ്
- വിവാഹ സര്‍ട്ടിഫിക്കറ്റ്
- ബാങ്ക് പാസ്ബുക്ക്
- ട്രാന്സ്ജന്ഡര് ഐഡി കാര്‍ഡ്
- ഇലക്ട്രിസിറ്റി / ഗ്യാസ് കണക്ഷന് / വാട്ടര്‍ / ടെലഫോണ്‍ / കെട്ടിട നികുതിബില്ലുകള്
- രജിസ്റ്റേര്‍ഡ് സെയില്‍ എഗ്രിമെന്റ്
മൊബൈല്‍ നമ്പര്‍ ചേര്‍ക്കല്‍
ജില്ലയില്‍ 23 ലക്ഷത്തോളം ആധാറില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടില്ല. ആധാര്‍ കാര്‍ഡില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടില്ലാത്ത എല്ലാവരും അടുത്തുള്ള എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ ചേര്‍ത്ത് ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കി സൂക്ഷിക്കേണ്ടതാണ്.
നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍
13 ലക്ഷത്തോളം ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന് പൂരത്തീകരിക്കുവാന് ഉണ്ട്. 5-7 വയസ്, 15-17 വയസ്സ് ഉള്ള കുട്ടികളുടെ ബയോമെട്രിക് അപ്ഡേഷന് ചെയ്ത് ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കി സൂക്ഷിക്കേണ്ടതാണ്.
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് ചെയ്യുന്നതിനായി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ച് പുതിയ എന്റോള്‍മെന്റ് നടത്താം. കുട്ടിയുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരും മാതാപിതാക്കളുടെ ആധാറിലെ പേരും ഒരു പോലെ ആയിരിക്കണം. ഇത് ഇന്ത്യയില്‍ ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ച കുട്ടികള്‍ക്ക് മാത്രം ബാധകമായിരിക്കും.
രേഖകള്‍ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ ഫോണ്‍ നമ്പറില്‍ 0484-2422693 ബന്ധപ്പെടാം.