കുളത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; പിന്നിൽ മദ്യപാനത്തിനിടയിലെ തർക്കം, സുഹൃത്ത് അറസ്റ്റിൽ
കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം
കൊലപാതകമെന്ന് പോലീസ്. മരിച്ച രാജുവിന്റെ സുഹൃത്ത് സുനിലിനെ പോലീസ്
അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ചയാണ്
കല്ലമ്പലം സ്വദേശി രാജുവിനെ നാവായിക്കുളത്തുള്ള സ്വകാര്യ വ്യക്തിയുടെ
വയലിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന്
പിന്നാലെ സംഭവത്തിൽ സംശയങ്ങൾ ഉന്നയിച്ചുകൊണ്ട് ഇദ്ദേഹത്തിന്റെ കുടുംബം
രംഗത്തെത്തിയിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം
തെളിഞ്ഞത്.
സുഹൃത്തുമൊത്ത്
ഇദ്ദേഹം മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മദ്യപാനത്തിനിടെ
സുനിലിന്റെ ഗ്ലാസ് രാജു തട്ടിത്തെറിപ്പിച്ചിരുന്നു. തുടർന്നുണ്ടായ
തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജുവിനെ വെള്ളത്തില്‍ മുക്കി
കൊലപ്പെടുത്തിയതായി സുനില്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
