
മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി നടത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഇരകളായ യുവതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരെയാണ് ഹര്‍ജി. സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കണമെന്ന് ഹര്‍ജിയില്‍ യുവതികള്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ക്ക് നീതി ലഭിക്കണം. സംഭവത്തില്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിടണം. തങ്ങളുടെ വ്യക്തിത്വങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ യുവതികള്‍ ആവശ്യപ്പെടുന്നു. മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ സ്വമധയാ ഫയല്‍ ചെയ്ത ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് യുവതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

