
രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയം ഉന്നയിച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി. മണിപ്പൂരിലെ ഭീകരതയുടെ വിവരങ്ങള്‍ വൈകിയാണ് പുറത്തു വരുന്നത്. പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിയതിന്റെ ദൃശ്യങ്ങള്‍ പോലും ഇപ്പോള്‍ മാത്രമാണ് പുറത്തു വന്നത്. ഇന്റര്‍നെറ്റ് ഷഡൗണ്‍ കാരണമാണ് പലതും പുറത്തു വരാത്തതെന്നും ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ ഉന്നയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നയം മാറ്റണമെന്നും മണിപ്പൂരില്‍ സമാധാനം കൊണ്ടുവരണമെന്നും ജോണ്‍ബ്രിട്ടാസ് എം പി രാജ്യസഭയില്‍ പറഞ്ഞു.
