ഏകീകൃത വ്യക്തിനിയമത്തിനെതിരെ മുസ്ലിം ലീഗിനെ കാത്തുനിൽക്കാതെ സാമുദായിക സംഘടനകൾ. മുസ്ലിം ലീഗ് സിപിഐഎം സെമിനാറിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് മുസ്ലിം ലീഗിൽ പ്രതീക്ഷ വെയ്ക്കാതെ സാമുദായിക സംഘടനകൾ നിയമപരമായും മുന്നോട്ടു പോകുന്നത്.

സമസ്തയുടെ ഇരുവിഭാഗങ്ങളും ആശങ്കയറിയിച്ച് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമമന്ത്രി, നിയമകമ്മീഷന് എന്നിവര്‍ക്ക് കത്തു നൽകി. ഇ കെ വിഭാഗം സമസ്തയുടെ ചരിത്രത്തിലാദ്യമായാണ് മുസ്ലിം ലീഗിനെ ഇടനിലക്കാരാക്കാതെ ഇത്തരം നീക്കങ്ങൾ നടത്തുന്നത്. ഇന്ത്യയുടെ ബഹുസ്വരത തകർക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുടെ ആവശ്യം.
