ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരം ഉറപ്പിച്ചതിന് പിന്നാലെ രാജ്യാന്തര വിപണയില്‍ സ്വർണവില കൂപ്പുകുത്തി. ഒറ്റ ദിവസംകൊണ്ട് ഔണ്‍സിന് 80 ഡോളറിലധികം കുറവാണ് രേഖപ്പെടുത്തിയത്.
ഒരുവേള ഒരുവേള വില 2,647 ഡോളറിലേക്ക് കൂപ്പുകുത്തിയ സ്വർണം നിലവില്‍ 2,652 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,790 ഡോളർ എന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണം. വെള്ളിവിലയില്‍ നാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ട്രംപിന്റെ സാമ്ബത്തിക നയങ്ങള്‍ പൊതുവേ ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കിനും (ട്രഷറി ബോണ്ട് യീല്‍ഡ്) കരുത്തേകുന്നതാണ്. ട്രംപ് ലീഡ് പിടിച്ചതോടെ യൂറോ, യെൻ തുടങ്ങിയ ആറ് മുൻനിര കറൻസികള്‍ക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 105.08 എന്ന ശക്തമായ നിലയിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതു വൈകാതെ 106 ഭേദിച്ചേക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്.
യുഎസ് സർക്കാരിന്റെ 10 വർഷ ട്രഷറി യീല്‍ഡ് 4.455 ശതമാനം കടന്നു. ഇതും വൈകാതെ 4.5 ശതമാനം കവിയുമെന്നാണ് കരുതുന്നത്. ട്രംപിന്റെ കാലത്ത് സർക്കാരിന്റെ കടമെടുപ്പ് ഉയരാനുള്ള സാധ്യതയുമേറെയാണ്. ഫലത്തില്‍, ഡോളറില്‍നിന്നും ബോണ്ടില്‍നിന്നും മികച്ച നേട്ടം കിട്ടുമെന്നായതോടെ നിക്ഷേപകർ സ്വർണ നിക്ഷേപ പദ്ധതികളില്‍നിന്നു പിൻമാറുന്നതാണ് വിലയിടിവിന് വഴിവച്ചത്. മാത്രമല്ല, ഡോളർ ശക്തി പ്രാപിച്ചതോടെ സ്വർണം വാങ്ങുക ചെലവേറിയതായതും വിലയിടിവിന് കളമൊരുക്കി.
അതേസമയം, അന്താരാഷ്ട്ര വിപണയില്‍ സ്വർണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടം കേരളത്തില്‍ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. രാജ്യാന്തര വിപണിയില്‍ 80 ഡോളറോളം കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ ഗ്രാമിന് 160 രൂപയുടെ വരെ ഇടിവുണ്ടാകേണ്ടതാണ്. എന്നാല്‍, രൂപയ്ക്കെതിരെ ഡോളർ ശക്തമായത് സ്വർണത്തിന്റെ ഇറക്കുമതിച്ചിലവ് കൂട്ടാനിടയാക്കുമെന്ന് സാമ്ബത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെവന്നാല്‍ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന കുറവ് കേരളത്തിലെ ആഭരണപ്രേമികള്‍ക്ക് ഗുണകരമാകില്ല.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഉയർത്തിവിട്ട വിവാദക്കൊടുങ്കാറ്റില്‍ സമസ്ത – ലീഗ് ബന്ധം വീണ്ടും ഉലയുകയാണ്.
ഖാസിയാകാൻ സാദിഖലി തങ്ങള്‍ക്ക് യോഗ്യതയില്ലെന്നും, മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതരാകണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതില്‍ താത്പര്യമെന്നുമുള്ള ഉമർ ഫൈസിയുടെ പരസ്യ അവഹേളനമാണ് പുതിയ പോരിനു തുടക്കമിട്ടത്.
പാണക്കാട് തങ്ങന്മാർ ഖാസിമാരായ മഹല്ലുകളെ ഒരുകുടക്കീഴില്‍ സംഘടിപ്പിക്കാൻ തുടക്കമിട്ട ഖാസി ഫൗണ്ടേഷനെ ചൂണ്ടിക്കാട്ടിയാണ് ഉമർ ഫൈസിയുടെ വിമർശനമെങ്കിലും, യഥാർത്ഥ കാരണം സാദിഖലി തങ്ങള്‍ ചെയർമാനായ കോ-ഓർഡിനേഷൻ ഒഫ് ഇസ്‌ലാമിക് കോളേജസുമായി (സി.ഐ.സി) ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് വ്യക്തം. ഇക്കാര്യത്തില്‍ സമസ്ത നേതൃത്വം അടക്കിപ്പിടിച്ച അതൃപ്തി ഉമർ ഫൈസി മറ്റൊരു വിഷയത്തിലൂടെ പരസ്യമാക്കിയെന്നു മാത്രം. സമസ്തയുടെ കടുത്ത എതിർപ്പിനെ തുടർന്ന് സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദ്യശ്ശേരിയെ അടുത്തിടെ വീണ്ടും നിയമിച്ച സാദിഖലി തങ്ങളുടെ നടപടിയാണ് സമസ്തയെ ചൊടിപ്പിച്ചത്. സി.ഐ.സി പ്രശ്നം ശാശ്വതമായി പരിഹരിക്കാതെ സമസ്ത – ലീഗ് പോര് അവസാനിക്കില്ല.
മത, ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കുന്നതിന് 2002-ലാണ് സി.ഐ.സിക്ക് മർക്കസ് ആസ്ഥാനത്ത് രൂപമേകിയത്. വാഫി, വഫിയ്യ എന്നിങ്ങനെ കോഴ്സുകളും നടപ്പാക്കി. വഫിയ്യ സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ളതാണ്. ആധുനിക വിദ്യാഭ്യാസത്തോടും അവസരങ്ങളോടും സംവദിക്കുന്ന സി.ഐ.സിയുടെ കരിക്കുലത്തെ സമസ്തയ്ക്കു കീഴിലെ വിവിധ സ്ഥാപനങ്ങള്‍ വളരെ പെട്ടെന്ന് സ്വീകരിച്ചു; പ്രത്യേകിച്ച് വനിതാ കോളേജുകള്‍.
നൂറോളം സ്ഥാപനങ്ങള്‍ സി.ഐ.സിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സി.ഐ.സിയുടെ തുടക്കം മുതല്‍ ഹക്കീം ഫൈസി കൂടെയുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ആദ്യ ചെയർമാൻ. രൂപീകരണനാള്‍ മുതല്‍ പാണക്കാട് തങ്ങള്‍ കുടുംബവും ലീഗിനോട് അടുത്തുനില്‍ക്കുന്ന സമസ്ത നേതാക്കളുമാണ് ഇതിന്റെ തലപ്പത്ത്. മതവിദ്യാഭ്യാസത്തിന്റെ കടിഞ്ഞാണ്‍ സമസ്തയില്‍ ഒതുക്കാതെ സി.ഐ.സിയിലൂടെ ലീഗിന്റെ കൈകളില്‍ക്കൂടി എത്തിച്ചതിന്റെ ബുദ്ധികേന്ദ്രമാണ് ഹക്കീം ഫൈസി.
സലഫി ആശയധാരയെ ഹക്കീം ഫൈസി പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സമസ്ത ഉന്നയിക്കുന്ന പ്രധാന ആരോപണം. സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സി.ഐ.സി കൊണ്ടുവന്ന ചില മാർഗനിർദ്ദേശങ്ങള്‍ ഇതിന് അവസരവുമാക്കി. സി.ഐ.സിക്കു കീഴിലെ കോളേജുകളില്‍ അഞ്ചുവർഷത്തെ വഫിയ്യ കോഴ്‌സിനു ചേർന്നാല്‍ അതു തീരുംവരെ വിവാഹം പാടില്ലെന്ന നിബന്ധന സമസ്തയെ ചൊടിപ്പിച്ചു. 20 വയസ് കഴിയുമ്ബോഴേ പെണ്‍കുട്ടികളുടെ വിവാഹം നടത്താൻ പറ്റൂ. കോഴ്സിനിടെ വിവാഹം നടന്നാല്‍ തുടർപഠനം മുടങ്ങിയേക്കും എന്നതുകൊണ്ട് ഇത് ഒഴിവാക്കാനായിരുന്നു സി.ഐ.സിയുടെ ഈ നിർദ്ദേശം.
പുറത്താക്കിയ ശേഷവും സി.ഐ.സിയുടെ പരിപാടികളില്‍ ഹക്കീം ഫൈസിയുടെ സജീവ സാന്നിദ്ധ്യം സമസ്തയെ ചൊടിപ്പിച്ചിരുന്നു. ഹക്കീം ഫൈസിയുടെ ഇടപെടലുണ്ടാവുന്ന സംവിധാനങ്ങളുമായി സഹകരിക്കില്ലെന്ന് സമസ്ത പരസ്യ നിലപാടെടുത്തു. ഭിന്നത രൂക്ഷമായതോടെ പലതവണ ലീഗ് – സമസ്ത നേതാക്കള്‍ തമ്മില്‍ അനുരഞ്ജന ചർച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. ഗള്‍ഫിലെ പ്രധാന വ്യവസായി ഇടനിലക്കാരനായി കോഴിക്കോട്ടാണ് ഏറ്റവും ഒടുവിലത്തെ ചർച്ച നടന്നത്. രഞ്ജിപ്പിലേക്ക് കാര്യങ്ങളെത്തുമെന്ന പ്രതീതി ഇരുസംഘടനകളുടെയും നേതാക്കള്‍ നല്‍കി. തുടർചർച്ച നടക്കാനിരിക്കെയാണ് സി.ഐ.സി ജനറല്‍ സെക്രട്ടറിയായി ഹക്കീം ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തത്.
വിവാദം ഭയന്ന് തീരുമാനം ഒരുമാസത്തോളം ലീഗ് നേതൃത്വം പുറത്തുവിട്ടിരുന്നില്ല. പിന്നീട് സമസ്ത നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് നിയമിച്ചതെന്ന് അവകാശപ്പെട്ട് സി.ഐ.സി പ്രസ്താവനയിറക്കി. ഇത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി സമസ്ത മുശാവറ രംഗത്തെത്തി. തൊട്ടുപിന്നാലെ സാദിഖലി തങ്ങള്‍ സി.ഐ.സി ജനറല്‍ ബോഡി യോഗം വിളിച്ചുചേർത്ത് സമസ്തയുടെ ആശയാദർശങ്ങള്‍ പാലിച്ചു മാത്രമേ സി.ഐ.സി മുന്നോട്ടുപോകൂ എന്നു പ്രഖ്യാപിച്ചു. ഈ അനുനയത്തില്‍ വീഴാതിരുന്ന സമസ്ത, സംഘടനാപരമായ നിർദ്ദേശങ്ങള്‍ അനുസരിച്ചേ സി.ഐ.സി മുന്നോട്ടുപോകൂ എന്ന തരത്തില്‍ ബൈലോ മാറ്റണണെന്ന നിബന്ധന മുന്നോട്ടുവച്ചു. കടിഞ്ഞാണ്‍ സമസ്തയുടെ കൈവശം കൊണ്ടുവരികയാണ് ലക്ഷ്യം. ഇത് അംഗീകരിക്കാൻ ലീഗും സി.ഐ.സിയും തയ്യാറല്ല. ഇതു സംബന്ധിച്ച് ഉരുണ്ടുകൂടിയ കാർമേഘമാണ് സാദിഖലി തങ്ങള്‍ക്കെതിരായ ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയില്‍ കലാശിച്ചത്.
സാദിഖലി തങ്ങള്‍ക്കെതിരായ ഉമർ ഫൈസിയുടെ പ്രസ്താവനയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടുണ്ട്. കടുത്ത നടപടിയെന്ന ആവശ്യം ലീഗ് ശക്തമാക്കിയതിനു പിന്നാലെ 40 അംഗ സമസ്ത മുശാവറയിലെ (ഉന്നത പണ്ഡിതസഭ) ഒമ്ബതു പേർ ഉമർ ഫൈസിക്ക് പരസ്യ പിന്തുണയേകിയിട്ടുണ്ട്. സമസ്ത നേതൃത്വത്തിന്റെ പ്രസ്താവനയെ മുശാവറാംഗങ്ങള്‍ തന്നെ തള്ളിപ്പറയുകയെന്ന അത്യപൂർവ സാഹചര്യമുണ്ടായി. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോദ്ധ്യപ്പെടുത്തല്‍ പണ്ഡിതധർമ്മമാണെന്നും, പ്രഭാഷണങ്ങളെ വളച്ചൊടിക്കുന്നത് അംഗീകരിക്കാവില്ലെന്നും, പണ്ഡിതരെ പരിഹസിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വപ്പെട്ടവർ പോലും നിരന്തരം ശ്രമിക്കുന്നെന്നും ഇവർക്കെതിരെ നടപടിയില്ലെന്നും ഉമർ ഫൈസിയെ പിന്തുണയ്ക്കുന്ന മുശാവറാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സാദിഖലി തങ്ങള്‍ക്കെതിരായ ആരോപണം ഉമർ ഫൈസി തിരുത്തിപ്പറഞ്ഞാല്‍ മതിയെന്നാണ് ലീഗ് – സമസ്ത ബന്ധം പൊട്ടിത്തെറിയിലേക്ക് പോകരുതെന്ന് ആഗ്രഹിക്കുന്ന ഇരുസംഘടനകളിലെയും മുതിർന്ന നേതാക്കളുടെ നിലപാട്. അതേസമയം, ഉമർ ഫൈസിക്കെതിരെ നടപടിയില്ലെങ്കില്‍ സമസ്തയിലെ ലീഗ് വിരുദ്ധർക്ക് അത് കരുത്തേകുമെന്നും പാണക്കാട് കുടുംബത്തെ ആർക്കും പരസ്യമായി വിമർശിക്കാമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്നുമുള്ള അഭിപ്രായത്തിനാണ് ലീഗില്‍ മുൻതൂക്കം. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉമർ ഫൈസിയുടെ വിവാദ പ്രസ്താവന സി.പി.എമ്മിനെ സഹായിക്കാനാണെന്ന വാദവും ലീഗ് ഉയർത്തുന്നു.
മുസ്‌ലിം സമുദായ സംഘടനകളിലെ ഏറ്റവും പ്രബലമായ ഇ.കെ. സുന്നി വിഭാഗം സമസ്ത ലീഗിന്റെ അടിയുറച്ച വോട്ടുബാങ്കായാണ് അറിയപ്പെടുന്നത്. 1989-ലെ പിളർപ്പിനു ശേഷം പ്രബല വിഭാഗമായി തുടരുന്നതും ഇ.കെ. സുന്നി വിഭാഗമാണ്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള എ.പി വിഭാഗം സുന്നികള്‍ പിളർപ്പിനു ശേഷം ഇടതുപക്ഷത്തേക്കു ചാഞ്ഞപ്പോള്‍ ഇ.കെ.സുന്നി നേതൃത്വവും അണികളും ലീഗിന് കരുത്തേകി നിന്നു. സമസ്തയിലെ പിളർപ്പിനു വഴിവച്ച കാരണങ്ങളിലൊന്ന് ലീഗുമായി സമസ്തയ്ക്കുള്ള അഭേദ്യബന്ധം കൂടിയായിരുന്നു. ഫലത്തില്‍ ഇ.കെ. സുന്നികളുടെ രാഷ്ട്രീയരൂപം കൂടിയായി മാറി, മുസ്‌ലിം ലീഗ്. സമസ്ത നേതൃത്വവും പാണക്കാട് കുടുംബവും തമ്മില്‍ പുലർത്തിയ ഹൃദയബന്ധം ഇരുസംഘടനകളും തമ്മില്‍ വിടവുകളില്ലാതാക്കി. മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളില്‍ സമസ്തയും രാഷ്ട്രീയത്തില്‍ ലീഗും അഭിപ്രായം പറയുകയെന്ന അലിഖിത നിയമം പോലും ഇരുകൂട്ടർക്കും ഇടയിലുണ്ടായിരുന്നു.
സംസ്ഥാന സർക്കാരിനു കീഴിലെ മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡ് അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളില്‍ ഉമർ ഫൈസി പ്രവർത്തിക്കുന്നുണ്ട്. വഖഫ് നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സമസ്ത നേരിട്ടു നടത്തിയ ചർച്ചയുടെ മുഖ്യകണ്ണി ഉമർ ഫൈസിയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം കോഴിക്കോട്ട് നടത്തിയ ബഹുജന സമ്മേളനത്തില്‍ സമസ്തയില്‍ നിന്ന് പങ്കെടുത്ത ഏക അംഗവും ഉമർ ഫൈസി തന്നെ. ഈ പശ്ചാത്തലങ്ങള്‍ ചൂണ്ടിക്കാട്ടി, ലീഗ് വിരുദ്ധതയെ സമസ്തയിലെ ഒരുവിഭാഗം നേതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നെന്ന വാദം ലീഗ് ശക്തമാക്കിയാല്‍ സമസ്ത നേതൃത്വം പ്രതിസന്ധിയിലാവും. താഴെതട്ടിലെ പ്രവർത്തകർക്കിടയിലാവും ഇതിന്റെ അലയൊലികള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുക.
മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെട്ട താരപുത്രിയാണ് ദിയ കൃഷ്ണ. താരത്തിന് ഇപ്പോള്‍ വലിയ വിമർശനങ്ങളാണ് തേടിയെത്തുന്നത്.
ദിയ കൃഷ്ണയുടെ ബിസിനസ് സംരഭമായ ഓണ്‍ലൈൻ സ്റ്റോറിനു എതിരെയാണ് പരാതികളും വിമർശനവും ഉണ്ടായത്.
അതേസമയം ഉപ്പും മുളകും ലൈറ്റ് കുടുംബമാണ് ദിയയ്‌ക്കെതിരെ വിമർശത്തിന് എത്തിയത്. ഫാമിലി വ്ലോഗേഴ്സാണ് ഉപ്പും മുകളും ലൈറ്റ്. ദിയയുടെ ഓണ്‍ലൈൻ സ്റ്റോറില്‍ നിന്നും താൻ വാങ്ങിയ പ്രൊഡക്‌ട് വളരെ മോശമായിരുന്നെന്നും താൻ പറ്റിക്കപ്പെട്ടു എന്നും ചാനലിന്റെ ഉടമയായ സംഗീത അനില്‍കുമാർ പറയുന്നു.
മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയില്‍ നിന്നും വാങ്ങിയതെന്നും ഒരു പൊട്ടിയ ഐറ്റം ആണ് തനിക്ക് ലഭിച്ചതെന്നും ഇവർ പറയുന്നു.
കവർ തുറന്ന് നോക്കിയപ്പോള്‍ കല്ലുകള്‍ ഇളകി കിടക്കുകയായിരുന്നു. മാത്രമല്ല കമ്മലിന്റെ പെയറില്‍ ഒന്ന് മിസ്സിങ്ങായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സംസാരിക്കുമ്ബോള്‍ എല്ലാം പാർസല്‍ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണെന്നും ഇവർ പരാതി പറയുന്നു.
പിന്നാലെ കല്ലുകള്‍ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും എന്നാല്‍ അതിനെക്കുറിച്ച് പരാതിപ്പെടാൻ വിളിച്ചപ്പോള്‍ ഓ ബൈ ഓസി ടീമില്‍ നിന്നും വ്യക്തമായ മറുപടിയുമില്ലെന്നുമാണ് പറയുന്നത്.
നടി രശ്മിക മന്ദാനയക്കും നടൻ വിജയ് ദേവരകൊണ്ടയ്ക്കും വൻ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ഇരുവരടെയും ദീപാവലി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
പോസ്റ്റിനേക്കാളും സോഷ്യല്‍ മീഡിയല്‍ തരംഗം കുറിക്കുന്നത് ഇരുവരും പ്രണയത്തിലാണ് എന്നുള്ള കിംവദന്തിയാണ്. ഇരുവരും പ്രണയത്തിലാണ് എന്നുള്ള ഗോസിപ്പുകള്‍ വളരെ ശക്തമാണ്. ഇതിന് കൂടുതല്‍ ദൃഡമാക്കുന്നതായിരുന്നു ഇത്തവണത്തെ ഇരുവരുടെയും ദീപാവലി ആഘോഷം.
രശ്മിക മന്ദാന ഹൈദരാബാദില്‍ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വെള്ള കുർത്തയും ചുവന്ന പാവാടയും ധരിച്ച് പൂക്കളുള്ള ഉർളി ദിയയും പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ രശ്മിക തന്നെയാണ് പങ്കുവച്ചത്. ഇൻസ്റ്റഗ്രാമില്‍ വൈറലായ പോസ്റ്റ് 2.5 ദശലക്ഷത്തിലധികം ലൈക്കുകള്‍ നേടി. അതേ സമയം വിജയ് ദേവരകൊണ്ടയും ദീപാവലി ആഘോഷ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇരുവരുടെയും ചിത്രങ്ങളുടെ പശ്ചാത്തലം ഒന്നാണ് എന്നാണ് ആരാധകരുടെ കണ്ടുപിടിത്തം.
വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പമായിരുന്നു രശ്മികയുടെ ഇത്തവണത്തെ ദീപാവലി ആഘോഷമെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും പ്രേക്ഷകരെ അധികം ആകുലരാക്കാതെ നടി തന്നെ ഇക്കാര്യം പറയാതെ പറഞ്ഞു. തന്റെ ദീപാവലി ചിത്രങ്ങള്‍ എടുത്തത് വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയാണെന്ന് രശ്മിക ഒരു കമന്റില്‍ പറഞ്ഞിരുന്നു . ഇതോടെ ആരാധകർക്ക് വൻ സന്തോഷമാണ് ആയിരിക്കുന്നത്. രണ്ട് കുടുംബങ്ങളും സമ്മതിച്ച സ്ഥിതിക്ക് തങ്ങള്‍ക്കായി പ്രണയം വെളിപ്പെടുത്തൂ എന്നാണ് രണ്ടുപേരുടെയും ആരാധകർ കുറിക്കുന്നത്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ ശക്തമാകുന്നു വരും മണിക്കൂറുകളില്‍ കോട്ടയം, പാലക്കാട് & മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 05 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു
കനത്ത മഴയെ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു . മലമ്ബുഴ ഡാം പരമാവധി ജലനിരപ്പായ 115.06 മീറ്ററിലേക്ക് ഉടൻ എത്തും. 2018ന് ശേഷം ആദ്യമായാണ് മലമ്ബുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലേക്ക് എത്തുന്നത്. പരമാവധി ജലനിരപ്പില്‍ എത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിലും നിയന്ത്രണമുണ്ടാകും.
സമൂഹമാധ്യമത്തില്‍ നിരവധി ആരാധകരുള്ള ഒരു കണ്ടൻ ക്രീയേറ്റർ ഫാമിലി ആണ് ഷെമിയുടെയും ഷെഫിയുടെയും. ഇവരുടെ ടിടി ഫാമിലി എന്ന ചാനലിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.
അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചർച്ചയായി മാറാറുമുണ്ട്. അതിന് ഒരു കാരണം കൂടിയുണ്ട്. ഭർത്താവ് ഷെഫിയേക്കാള്‍ പത്തിലധികം വയസ്സ് ഭാര്യ ഷമിക്ക് കൂടുതലാണ്. ഇതിന്റെ പേര് വ്യാപക വിമർശനവും ദമ്ബതികള്‍ എപ്പോഴും ഏറ്റുവാങ്ങാറുമുണ്ട്. അമ്മയാണോ പെങ്ങള്‍ ആണോ എന്നിങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അവസാനം തന്റെ കുഞ്ഞിന്റെ ഉമ്മയാണ് ഷെമി, തൻറെ ബീവിയാണ് എന്ന വെളിപ്പെടുത്തലുമായി ഷെഫി എത്തിയിരുന്നു. ഇപ്പോഴിതാ ആ കുടുംബത്തിലേക്ക് നാലാമത് ഒരു അതിഥി കൂടി വരുവാണ് എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്
വീണ്ടും ഗർഭിണി ആണ് ഷെമി എന്ന് കാണിക്കുന്ന വീഡിയോ ഇപ്പോള്‍ യൂ ട്യൂബ് ട്രെൻഡിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. ഒരു മില്യണ്‍ വ്യൂസിലേക്ക് അധികം വൈകാതെ എത്തുകയും ചെയ്യും. എന്നാല്‍ അത്രയും തന്നെ സൈബർ അറ്റാക്കും ഇരുവരും നേരിടുന്നുണ്ട്. ഗർഭിണി ആയ വിശേഷം പറഞ്ഞതിനും അത് ടെസ്റ്റ് ചെയ്യുന്ന വീഡിയോ പബ്ലിക്കിന് മുൻപില്‍ കാണിച്ചതിനും ആണ് ചിലർ മോശം കമന്റുകള്‍ പങ്കിട്ടുകൊണ്ട് എത്തിയത്. എന്നാല്‍ ഫാമിലി വ്ലോഗ്ഗേർസ് കൂടിയായ ഷെമിയും ഷെഫിയും തങ്ങള്‍ ബേബി പ്ലാനിങ്ങില്‍ ആണെന്നും പടച്ചവൻ തന്നാല്‍ സ്വീകരിക്കുമെന്നും മുൻപേ തന്നെ പറഞ്ഞിരുന്നു.
ഐഷുവിനെ കൂടാതെ രണ്ടു പെണ്മക്കള്‍ കൂടിയുണ്ട് ഷെമിക്ക്. അല്‍പ്പം ലേറ്റ് ആയ പ്രേഗ്നന്സി ആയതുകൊണ്ടുതന്നെ അത്യാവശ്യം റിസ്ക്ക് ഉണ്ടെന്ന് മുൻപേ തന്നെ ഇവർ പറഞ്ഞതുമാണ്. എന്നാല്‍ പടച്ചവൻ തന്നു നമ്മള്‍ സ്വീകരിക്കുന്നു, ബാക്കി അള്ളാഹ് നോക്കുമെന്ന വിശ്വാസത്തിലാണ് ഷെമിയും ഷെഫിയും.
ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടാകുമ്ബോള്‍ അത് ഷെയർ ചെയ്യാനും ഒപ്പം നില്‍ക്കാനും തന്റെ ജീവിതത്തില്‍ തുണ ആയത് സഹോദരങ്ങള്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഐഷുവിനും ഒരു കൂട്ട് വേണംഎന്നുണ്ടായി അത് പടച്ച തമ്ബുരാൻ നടത്തി തന്നതിലുള്ള സന്തോഷവും പുതിയ വീഡിയോയില്‍ ഇരുവരും ഇരുവരും പറയുന്നുണ്ട്.
ഏകദേശം മൂന്നുവര്ഷങ്ങള്ക്ക് മുൻപാണ് ഷെമി എന്ന യുവതിയെ ഷെഫി വിവാഹംചെയ്യുന്നത്. ഷെമി അപ്പോള്‍ രണ്ടു പെണ്മക്കളുടെ അമ്മയും, ഡിവോഴ്സിയും ആയിരുന്നു. ഡിവോഴ്‌സായി പതിനാലു വര്ഷം വീട്ടില്‍ നിന്ന ഷെമിക്ക് ഒരു ജീവിതം വച്ച് നീട്ടുക ആയിരുന്നു ഷെഫി.
വ്യത്യസ്തങ്ങളായ പല ഓഫറുകളും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്പുകളിലും എല്ലാം കാണാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.
ഗൂഗിള്‍ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സ്പെഷ്യല്‍ ലഡു ഓഫർ ലഭ്യമാകുക.
പലവിധത്തിലുള്ള ലഡുവാണ് ഗൂഗിള്‍ പേ വഴി ലഭ്യമാകുക. ഇത് പണത്തിന്റെ രൂപത്തിലാണെന്ന് മാത്രം. കളർ, ഫുഡി, ദോസ്തി, ട്രെൻഡി, ട്വിങ്കിള്‍, ഡിസ്കോ എന്നിങ്ങനെയാണ് ലഡുവിന് നല്‍കിയിരിക്കുന്ന പേരുകള്‍. മർച്ചന്റ് പെയ്മെന്റ്, മൊബൈല്‍ റീചാർജിങ്, മറ്റുള്ളവർക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവക്കായി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ലഡു ലഭിക്കും.
ലഡുവിനായി നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോട് റിക്വസ്റ്റ് ചെയ്യുന്നതിനും മറ്റുള്ളവർക്ക് നമ്മുടെ പക്കലുള്ള ലഡു ഗിഫ്റ്റ് ചെയ്യുന്നതിനും അവസരം ഉണ്ട്. ഒക്ടോബർ 21 മുതല്‍ ആരംഭിച്ച ഓഫറിന്റെ കാലാവധി നവംബർ 7 ന് അവസാനിക്കും. 6 വ്യത്യസ്ത ലഡുവും ഒരുമിച്ച് ലഭിക്കുന്ന ഉപഭോക്താവിന് 50 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭ്യമാകും.
നിരവധി ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിച്ചത്. കാലാവധിക്കുള്ളില്‍ ഓഫർ ആനുകൂല്യം ലഭിക്കുന്നതിനായി ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിനായുള്ള ചോദ്യങ്ങളാണ്.
വ്യത്യസ്തങ്ങളായ പല ഓഫറുകളും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്പുകളിലും എല്ലാം കാണാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.
ഗൂഗിള്‍ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സ്പെഷ്യല്‍ ലഡു ഓഫർ ലഭ്യമാകുക.
പലവിധത്തിലുള്ള ലഡുവാണ് ഗൂഗിള്‍ പേ വഴി ലഭ്യമാകുക. ഇത് പണത്തിന്റെ രൂപത്തിലാണെന്ന് മാത്രം. കളർ, ഫുഡി, ദോസ്തി, ട്രെൻഡി, ട്വിങ്കിള്‍, ഡിസ്കോ എന്നിങ്ങനെയാണ് ലഡുവിന് നല്‍കിയിരിക്കുന്ന പേരുകള്‍. മർച്ചന്റ് പെയ്മെന്റ്, മൊബൈല്‍ റീചാർജിങ്, മറ്റുള്ളവർക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവക്കായി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ലഡു ലഭിക്കും.
ലഡുവിനായി നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോട് റിക്വസ്റ്റ് ചെയ്യുന്നതിനും മറ്റുള്ളവർക്ക് നമ്മുടെ പക്കലുള്ള ലഡു ഗിഫ്റ്റ് ചെയ്യുന്നതിനും അവസരം ഉണ്ട്. ഒക്ടോബർ 21 മുതല്‍ ആരംഭിച്ച ഓഫറിന്റെ കാലാവധി നവംബർ 7 ന് അവസാനിക്കും. 6 വ്യത്യസ്ത ലഡുവും ഒരുമിച്ച് ലഭിക്കുന്ന ഉപഭോക്താവിന് 50 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭ്യമാകും.
നിരവധി ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിച്ചത്. കാലാവധിക്കുള്ളില്‍ ഓഫർ ആനുകൂല്യം ലഭിക്കുന്നതിനായി ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിനായുള്ള ചോദ്യങ്ങളാണ്.
ബെംഗളൂരു: നിരവധി സ്ത്രീകള്‍ ടിക്കറ്റിനായി പണം നല്‍കാൻ താല്‍പ്പര്യപ്പെടുന്ന സാഹചര്യത്തില്‍ ശക്തി പദ്ധതിയെക്കുറിച്ച് സർക്കാർ പുനരാലോചന നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.
പല സ്ത്രീകളും സോഷ്യല്‍ മീഡിയയിലൂടെയും ഇമെയിലുകളിലൂടെയും തങ്ങളുടെ ടിക്കറ്റിനായി പണം നല്‍കണമെന്ന് ഞങ്ങളോട് പറയാറുണ്ട്. ഞങ്ങള്‍ ഇത് ചർച്ച ചെയ്യും,’
കെഎസ്‌ആർടിസിയുടെ പുതിയ ഐരാവത് ക്ലബ് ക്ലാസ് 2.0 ബസുകള്‍ ഫ്‌ഉത്‌ഘാടനം ചെയ്യുന്ന വേളയില്‍ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ തന്നെ പണം കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഡി കെ ശിവകുമാർ പറയുന്നതെങ്കിലും കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് ഇതിനു കാരണം എന്നാണ് കരുതപ്പെടുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന ശക്തി പദ്ധതി നടപ്പിലാക്കിയതിനു ശേഷം വലിയ സാമ്ബത്തിക ബാധ്യതയാണ് കർണാടക റോഡ് ട്രാൻസ്പോർട്ടിന് വന്നിരിക്കുന്നത്.
കഴിഞ്ഞ മാസം ആറ് സ്റ്റാഫ് യൂണിയനുകളെ പ്രതിനിധീകരിക്കുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നല്‍കിയിരുന്നു. കർണാടക ആർ ടി സി ക്ക് നല്‍കാനുള്ള സാമ്ബത്തിക കുടിശിക എത്രയും പെട്ടെന്ന് തന്നു തീർക്കണം എന്നാവശ്യപ്പെട്ടായിരിന്നു നിവേദനം.
2023-24 ലെ ശക്തി സ്‌കീം റീഇംബേഴ്‌സ്‌മെൻ്റായി 1,180 കോടി രൂപയും 2024 ഏപ്രില്‍, മെയ് മാസങ്ങളില്‍ 166 കോടി രൂപയും ആർടിസികള്‍ക്ക് സർക്കാർ നല്‍കാനുണ്ടെന്നും ജോയിൻ്റ് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് ശക്തി സ്കീം സ്ത്രീകള്‍ തന്നെ ആഗ്രഹിക്കുന്നില്ല എന്ന പരാമർശവുമായി ഡി കെ ശിവകുമാർ വന്നിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏതൊരു ഉല്‍പ്പന്നമാണെങ്കിലും അത് നിശ്ചിത അളവില്‍ മാസായി ഉത്പാദിപ്പിച്ചാല്‍ ചെലവ് വളരെ കുറയ്ക്കാന്‍ സാധിക്കും.
കാറുകളുടെ കാര്യത്തിലും ഇത് പ്രാവര്‍ത്തികമാണ്. അതുകൊണ്ട് വണ്ടിക്കമ്ബനികള്‍ ഒരു നിശ്ചിത അളവില്‍ എല്ലാ മാസവും കാറുകള്‍ നിര്‍മിക്കുന്നു. ഒരു കാറിന്റെ വില്‍പ്പനയെ കുറിച്ച് കമ്ബനികള്‍ക്ക് അറിവുണ്ടായിരിക്കുമെങ്കിലും വാഹന നിര്‍മാതാക്കള്‍ ഓരോ മാസത്തിലും നിശ്ചിത അളവില്‍ വാഹനങ്ങള്‍ നിര്‍മിച്ച് ബാക്കി സ്‌റ്റോക്കില്‍ സൂക്ഷിക്കും. ഉയര്‍ന്ന വില്‍പ്പന വരുമെന്ന് കാര്‍ നിര്‍മ്മാണ കമ്ബനികള്‍ മനസ്സിലാക്കിയാല്‍ ആ കാറുകള്‍ ഉടന്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കാനും സൗകര്യപ്രദമായിരിക്കും. ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍മിച്ച് സ്റ്റോക്ക് സൂക്ഷിക്കുന്ന പതിവ് നിരവധി വാഹന നിര്‍മാതാക്കള്‍ക്കുണ്ട്.
കൃത്യമായ പ്ലാനുകള്‍ മനസ്സില്‍ കണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ അടുത്തകാലത്തായി ബ്രാന്‍ഡുകളുടെ പ്രതീക്ഷകള്‍ തെറ്റിച്ച് യാര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന കാറുകളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രതീക്ഷിച്ച വില്‍പ്പന ലഭിക്കാത്തതാണ് ഇതിനുള്ള കാരണം. കണക്കുകള്‍ പ്രകാരം കഴിഞ്ഞ മെയ് മുതല്‍ ഡീലര്‍ഷിപ്പുകളിലെ സ്റ്റോക്കുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എക്കാലത്തെയും ഉയര്‍ന്ന കണക്കുകളാണ് ഇത്.
നിലവില്‍ 7,90,000 വാഹനങ്ങള്‍ വില്‍ക്കാതെ കെട്ടിക്കിടക്കുന്നതായാണ് വിവരം. വില്‍പന കുറഞ്ഞിട്ടും നിരവധി വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചതാണ് ഇതിന് പ്രധാന കാരണമെന്നാണ് സൂചന. ദീപാവലിക്ക് ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് ഒഴുകുമെന്ന പ്രതീക്ഷയിലാണ് നിരവധി ഡീലര്‍ഷിപ്പുകള്‍ തങ്ങളുടെ സ്റ്റോക്ക് വര്‍ധിപ്പിച്ചത്. മികച്ച വില്‍പ്പനയുള്ള കാറുകളാണ് ഇത്തരത്തില്‍ സ്റ്റോക്കില്‍ സൂക്ഷിക്കുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് വില്‍പ്പന മന്ദഗതിയിലാണ് നടക്കുന്നത്.
ഈ ദീപാവലിക്ക് വാഹന വില്‍പ്പന വര്‍ധിപ്പിക്കാന്‍ വാഹന നിര്‍മാതാക്കള്‍ വിവിധ ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമോ ഡീലര്‍ഷിപ്പുകളുടെ ഭാഗത്ത് നിന്ന് വിവിധ കിഴിവുകളും നല്‍കുന്നു. അതുകൊണ്ട് ഒക്‌ടോബറില്‍ കാര്‍ വില്‍പ്പന ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ കെട്ടിക്കിടക്കുന്ന സ്‌റ്റോക്ക് ഒരു പരിധിവരെ കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് വരുമാന മാര്‍ഗമായ കൃഷിയെ ബാധിക്കുന്നു. കൃഷിയില്‍ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തത് വാഹന വില്‍പ്പനയെ ബാധിക്കും. എന്നിരുന്നാലും ഇപ്പോള്‍ കാലാവസ്ഥ മെച്ചപ്പെട്ട് വരുന്നതിനാല്‍ ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ വാങ്ങാന്‍ ആകര്‍ഷകമായ ഫിനാന്‍സിംഗ് സ്‌കീമുകളും വണ്ടിക്കമ്ബനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടാതെ നിരവധി വാഹനങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡും അനുഭവപ്പെടുന്നുണ്ട്. മാരുതി സുസുക്കി സ്വിഫ്റ്റ്, ഫ്രോങ്ക്‌സ്, ടാറ്റ കര്‍വ്, ഹ്യുണ്ടായി ക്രെറ്റ, അല്‍കാസര്‍, മഹീന്ദ്ര XUV 3XO, ഥാര്‍ റോക്സ് എന്നീ കാറുകള്‍ക്ക് നല്ല ആവശ്യക്കാരുണ്ട്. ഈ കാറുകള്‍ക്കെല്ലാം മികച്ച ഡിമാന്‍ഡ് ഉള്ളതിനാല്‍ വില്‍പ്പന കൂടും. ഈ കാറുകള്‍ക്ക് മികച്ച വില്‍പ്പനയുള്ളതിനാല്‍ സ്‌റ്റോക്ക് ഇല്ലാത്ത സാഹചര്യം വരെയുണ്ട്. ഇവയുടെ കാത്തിരിപ്പ് കാലയളവും റോക്കറ്റ് പോലെ കുതിക്കുന്നു.
നിര്‍മ്മാതാക്കള്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിനായി വലിയ അളവില്‍ വാഹനങ്ങള്‍ നിര്‍മിച്ച് സ്റ്റോക്കില്‍ സൂക്ഷിക്കുന്നത് അവര്‍ക്ക് വലിയ ഭാരമായി മാറുന്നുവെന്നാണ് തോന്നുന്നത്. 79000 കോടി രൂപയുടെ മുതലാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറയ്ക്കാനാകും. ഉത്സവ സീസണ്‍ വില്‍പ്പനയില്‍ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ വരും മാസങ്ങളിലും കാറുകള്‍ക്ക് വലിയ ഓഫറുകള്‍ പ്രതീക്ഷിക്കാം. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അറിയിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകള്‍ തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്ബില്‍ ലഭ്യമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വാർത്തകള്‍ വായനക്കാരുമായി തല്‍ക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകള്‍, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകള്‍, വീഡിയോകള്‍ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.
കൊച്ചി: ആളില്ലാത്ത സമയത്ത് വീട് പൂട്ടി ബാങ്കിന്റെ ജപ്തി നടപടി. ഗൃഹനാഥന്റെ ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കിയാണ് ആലുവ അര്‍ബന്‍ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു നടപടി.
ഭിന്നശേഷിക്കാരനായ മകന്റെ മരുന്നുള്‍പ്പെടെ പൂട്ടിയ വിടിനകത്താണെന്ന് വീട്ടുകാര്‍ പറയുന്നു. ലോണ്‍ എടുത്ത പത്ത് ലക്ഷം രൂപയില്‍ ഒന്‍പതു ലക്ഷം ഇതിനകം അടച്ചിട്ടുണ്ട്. തിരിച്ചടവിന് മൂന്നുവര്‍ഷത്തോളം ബാക്കിയുള്ളപ്പോഴാണ് ബാങ്കിന്റെ ജപ്തി നടപടിയെന്നും ഉടമ വൈദ്യമണി പറഞ്ഞു. ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കി സീല്‍ ചെയ്തു പോവുകയായിരുന്നു.
2017ലാണ് പത്തുവര്‍ഷത്തെ കാലാവധിയില്‍ വായ്പയെടുത്തത്. മാസം 20000 രൂപയില്‍കുറവ് വരാതെ അടയ്ക്കാമെന്നായിരുന്നു നിബന്ധന. കോവിഡ് മഹാമാരിയുണ്ടായപ്പോള്‍ അടവ് മുടങ്ങി. പിന്നീട് ലോണ്‍ അടയ്ക്കാന്‍ പറഞ്ഞപ്പോള്‍, ബാങ്കിന്റെ ഭാഗത്തുള്ള പാകപ്പിഴകള്‍ തിരുത്തിത്തരണണെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അനുകൂല മറുപടിയായിരുന്നില്ല ബാങ്ക് നല്‍കിയത്.
ഒരുലക്ഷത്തോളം രൂപ മാത്രമാണ് ഇനി അടയ്ക്കാന്‍ ബാക്കിയുള്ളത്. എന്നാല്‍, 13 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്കിന്റെ ആവശ്യം. മുന്നറിയിപ്പില്ലാതെയാണ് ജപ്തി നടപടി.