ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി; ആലുവയില്‍ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതര്‍ VM TV NEWS LIVE

Spread the love

കൊച്ചി: ആളില്ലാത്ത സമയത്ത് വീട് പൂട്ടി ബാങ്കിന്റെ ജപ്തി നടപടി. ഗൃഹനാഥന്റെ ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കിയാണ് ആലുവ അര്‍ബന്‍ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു നടപടി.

ഭിന്നശേഷിക്കാരനായ മകന്റെ മരുന്നുള്‍പ്പെടെ പൂട്ടിയ വിടിനകത്താണെന്ന് വീട്ടുകാര്‍ പറയുന്നു. ലോണ്‍ എടുത്ത പത്ത് ലക്ഷം രൂപയില്‍ ഒന്‍പതു ലക്ഷം ഇതിനകം അടച്ചിട്ടുണ്ട്. തിരിച്ചടവിന് മൂന്നുവര്‍ഷത്തോളം ബാക്കിയുള്ളപ്പോഴാണ് ബാങ്കിന്റെ ജപ്തി നടപടിയെന്നും ഉടമ വൈദ്യമണി പറഞ്ഞു. ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കി സീല്‍ ചെയ്തു പോവുകയായിരുന്നു.

2017ലാണ് പത്തുവര്‍ഷത്തെ കാലാവധിയില്‍ വായ്പയെടുത്തത്. മാസം 20000 രൂപയില്‍കുറവ് വരാതെ അടയ്ക്കാമെന്നായിരുന്നു നിബന്ധന. കോവിഡ് മഹാമാരിയുണ്ടായപ്പോള്‍ അടവ് മുടങ്ങി. പിന്നീട് ലോണ്‍ അടയ്ക്കാന്‍ പറഞ്ഞപ്പോള്‍, ബാങ്കിന്റെ ഭാഗത്തുള്ള പാകപ്പിഴകള്‍ തിരുത്തിത്തരണണെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അനുകൂല മറുപടിയായിരുന്നില്ല ബാങ്ക് നല്‍കിയത്.

ഒരുലക്ഷത്തോളം രൂപ മാത്രമാണ് ഇനി അടയ്ക്കാന്‍ ബാക്കിയുള്ളത്. എന്നാല്‍, 13 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്കിന്റെ ആവശ്യം. മുന്നറിയിപ്പില്ലാതെയാണ് ജപ്തി നടപടി.

Leave a Reply

Your email address will not be published.