8 ലക്ഷത്തോളം കാറുകളാണ് കെട്ടിക്കിടക്കുന്നത്! 79000 കോടിയുടെ മൊതല്‍ എന്ന് വിറ്റുതീരുമോ എന്തോ.. VM TV NEWS LIVE

Spread the love

ഏതൊരു ഉല്‍പ്പന്നമാണെങ്കിലും അത് നിശ്ചിത അളവില്‍ മാസായി ഉത്പാദിപ്പിച്ചാല്‍ ചെലവ് വളരെ കുറയ്ക്കാന്‍ സാധിക്കും.

കാറുകളുടെ കാര്യത്തിലും ഇത് പ്രാവര്‍ത്തികമാണ്. അതുകൊണ്ട് വണ്ടിക്കമ്ബനികള്‍ ഒരു നിശ്ചിത അളവില്‍ എല്ലാ മാസവും കാറുകള്‍ നിര്‍മിക്കുന്നു. ഒരു കാറിന്റെ വില്‍പ്പനയെ കുറിച്ച്‌ കമ്ബനികള്‍ക്ക് അറിവുണ്ടായിരിക്കുമെങ്കിലും വാഹന നിര്‍മാതാക്കള്‍ ഓരോ മാസത്തിലും നിശ്ചിത അളവില്‍ വാഹനങ്ങള്‍ നിര്‍മിച്ച്‌ ബാക്കി സ്‌റ്റോക്കില്‍ സൂക്ഷിക്കും. ഉയര്‍ന്ന വില്‍പ്പന വരുമെന്ന് കാര്‍ നിര്‍മ്മാണ കമ്ബനികള്‍ മനസ്സിലാക്കിയാല്‍ ആ കാറുകള്‍ ഉടന്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കാനും സൗകര്യപ്രദമായിരിക്കും. ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍മിച്ച്‌ സ്റ്റോക്ക് സൂക്ഷിക്കുന്ന പതിവ് നിരവധി വാഹന നിര്‍മാതാക്കള്‍ക്കുണ്ട്.

കൃത്യമായ പ്ലാനുകള്‍ മനസ്സില്‍ കണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ അടുത്തകാലത്തായി ബ്രാന്‍ഡുകളുടെ പ്രതീക്ഷകള്‍ തെറ്റിച്ച്‌ യാര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന കാറുകളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രതീക്ഷിച്ച വില്‍പ്പന ലഭിക്കാത്തതാണ് ഇതിനുള്ള കാരണം. കണക്കുകള്‍ പ്രകാരം കഴിഞ്ഞ മെയ് മുതല്‍ ഡീലര്‍ഷിപ്പുകളിലെ സ്റ്റോക്കുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എക്കാലത്തെയും ഉയര്‍ന്ന കണക്കുകളാണ് ഇത്.

നിലവില്‍ 7,90,000 വാഹനങ്ങള്‍ വില്‍ക്കാതെ കെട്ടിക്കിടക്കുന്നതായാണ് വിവരം. വില്‍പന കുറഞ്ഞിട്ടും നിരവധി വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചതാണ് ഇതിന് പ്രധാന കാരണമെന്നാണ് സൂചന. ദീപാവലിക്ക് ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് ഒഴുകുമെന്ന പ്രതീക്ഷയിലാണ് നിരവധി ഡീലര്‍ഷിപ്പുകള്‍ തങ്ങളുടെ സ്റ്റോക്ക് വര്‍ധിപ്പിച്ചത്. മികച്ച വില്‍പ്പനയുള്ള കാറുകളാണ് ഇത്തരത്തില്‍ സ്റ്റോക്കില്‍ സൂക്ഷിക്കുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച്‌ കൊണ്ട് വില്‍പ്പന മന്ദഗതിയിലാണ് നടക്കുന്നത്.

ഈ ദീപാവലിക്ക് വാഹന വില്‍പ്പന വര്‍ധിപ്പിക്കാന്‍ വാഹന നിര്‍മാതാക്കള്‍ വിവിധ ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമോ ഡീലര്‍ഷിപ്പുകളുടെ ഭാഗത്ത് നിന്ന് വിവിധ കിഴിവുകളും നല്‍കുന്നു. അതുകൊണ്ട് ഒക്‌ടോബറില്‍ കാര്‍ വില്‍പ്പന ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ കെട്ടിക്കിടക്കുന്ന സ്‌റ്റോക്ക് ഒരു പരിധിവരെ കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് വരുമാന മാര്‍ഗമായ കൃഷിയെ ബാധിക്കുന്നു. കൃഷിയില്‍ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തത് വാഹന വില്‍പ്പനയെ ബാധിക്കും. എന്നിരുന്നാലും ഇപ്പോള്‍ കാലാവസ്ഥ മെച്ചപ്പെട്ട് വരുന്നതിനാല്‍ ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ വാങ്ങാന്‍ ആകര്‍ഷകമായ ഫിനാന്‍സിംഗ് സ്‌കീമുകളും വണ്ടിക്കമ്ബനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടാതെ നിരവധി വാഹനങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡും അനുഭവപ്പെടുന്നുണ്ട്. മാരുതി സുസുക്കി സ്വിഫ്റ്റ്, ഫ്രോങ്ക്‌സ്, ടാറ്റ കര്‍വ്, ഹ്യുണ്ടായി ക്രെറ്റ, അല്‍കാസര്‍, മഹീന്ദ്ര XUV 3XO, ഥാര്‍ റോക്സ് എന്നീ കാറുകള്‍ക്ക് നല്ല ആവശ്യക്കാരുണ്ട്. ഈ കാറുകള്‍ക്കെല്ലാം മികച്ച ഡിമാന്‍ഡ് ഉള്ളതിനാല്‍ വില്‍പ്പന കൂടും. ഈ കാറുകള്‍ക്ക് മികച്ച വില്‍പ്പനയുള്ളതിനാല്‍ സ്‌റ്റോക്ക് ഇല്ലാത്ത സാഹചര്യം വരെയുണ്ട്. ഇവയുടെ കാത്തിരിപ്പ് കാലയളവും റോക്കറ്റ് പോലെ കുതിക്കുന്നു.

നിര്‍മ്മാതാക്കള്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിനായി വലിയ അളവില്‍ വാഹനങ്ങള്‍ നിര്‍മിച്ച്‌ സ്റ്റോക്കില്‍ സൂക്ഷിക്കുന്നത് അവര്‍ക്ക് വലിയ ഭാരമായി മാറുന്നുവെന്നാണ് തോന്നുന്നത്. 79000 കോടി രൂപയുടെ മുതലാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറയ്ക്കാനാകും. ഉത്സവ സീസണ്‍ വില്‍പ്പനയില്‍ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ വരും മാസങ്ങളിലും കാറുകള്‍ക്ക് വലിയ ഓഫറുകള്‍ പ്രതീക്ഷിക്കാം. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അറിയിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകള്‍ തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്ബില്‍ ലഭ്യമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വാർത്തകള്‍ വായനക്കാരുമായി തല്‍ക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകള്‍, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകള്‍, വീഡിയോകള്‍ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Leave a Reply

Your email address will not be published.