എറണാകുളം ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മേഖലാതല അവലോകന യോഗം. മാലിന്യ മുക്ത നവകേരളം കര്‍മ്മ പദ്ധതി ആരംഭിച്ച ശേഷം ജില്ലയില്‍ അനധികൃത മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധനയും നടപടികളുമാണ് സ്വീകരിച്ചു വരുന്നത്. 66 ലക്ഷം രൂപ പിഴ ഈടാക്കി. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 40 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. അനധികൃത മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് 1320 വാഹനങ്ങളാണ് 6 മാസത്തിനുള്ളില്‍ ജില്ലയില്‍ പിടികൂടിയത്. ജലാശയങ്ങളില്‍ മാലിന്യം തള്ളിയതിന് 3572 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് അവതരണം നടത്തിയത്.…

തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സഖാവ്.

തൊഴിലാളികളുടെ പൊതുവിലും, കയർതൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും…

കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിലെ ഗതാഗതത്തിരക്ക് നിയന്ത്രിച്ച് യാത്ര സുഗമമാക്കുന്നതിനും ജംഗ്ഷൻവികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുന്നതിനും വിപുലമായ ആലോചനായോഗം ചേർന്ന് തീരുമാനങ്ങളെടുത്തിട്ടുണ്ട്.

എച്ച്.എം.ടി ജംഗ്ഷൻ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കണം. നിലവിൽ ഗതാഗത കുരുക്ക് ഉണ്ടാകുന്ന അപ്പോളോ…

കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്സുമാരടക്കം 34 ഇന്ത്യക്കാരുടെ മോചനം സാധ്യമായ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നു… വിദേശകാര്യമന്ത്രാലയവും മേഖലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ വ്യക്തിപരമായി ഞാനും നടത്തിയ ഇടപെടലുകൾ ഫലം കണ്ടത് ചാരിതാർഥ്യമേകുന്നു… മോചിപ്പിക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നത് ഇരട്ടിസന്തോഷം നൽകുന്നു….. തടവിലാക്കപ്പെട്ടവരിലെ അമ്മമാർക്ക് പിഞ്ചു കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം നേരത്തെ ഒരുക്കാൻ സാധിച്ചിരുന്നു…… മതിയായ രേഖകൾ ഇല്ലാതെ നഴ്‌സുമാർ കുവൈത്തിൽ എത്തിയതിൽ ഇന്ത്യയുടെ വിശദീകരണം അംഗീകരിക്കുകയും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും ചെയ്ത കുവൈത്ത് അധികാരികൾക്ക് നന്ദി… ലോകത്തെവിടെയും ഭാരതീയ പൗരൻമാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധം

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു..

സദ്ഗുരു മാതാ അമ്യതാനന്ദമയി അമ്മക്ക് പിറന്നാൾ ആശംസകൾ .

ദരിദ്രരെ നിസ്സ്വാർത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണെന്നും, ദൈവം എല്ലാവരിലും ഉണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു.

ഇടതു മുന്നണി നേതൃത്വം നല്കുന്ന കണ്ടല സഹകരണ സംഘത്തിൽ തട്ടിപ്പിനിരയായവർക്ക് നഷ്ടപ്പെട്ട പണം തിരച്ചു കിട്ടണണമെന്നാവശ്യപ്പെട്ട് ഇന്ന് സഹകരണസംഘത്തിന് മുന്നിൽ നടന്ന സമരസമയത്തെടുത്ത ചിത്രമാണിക്ക്.ഇതിൽ എൻ്റെ ഇടതുവശത്ത് രണ്ടാമത് നില്ക്കുന്ന പ്രായമായ വ്യക്തിയുടെ പേര് ഹബീബ്,ആക്രി കച്ചവടം ചെയ്ത് കിട്ടിയ തുകയാണ് നഷ്ടപ്പെട്ടത്,ഇപ്പോൾ മരുന്നു വാങ്ങാൻ പോലും പണമില്ല.വലതു ഭാഗത്ത് നില്കുന്നയാൾ ശശിധരൻ,അദ്ദേഹത്തിൻ്റെ മകൻ സൈനികനായിരുന്നു.12 വർഷങ്ങൾക്ക് മുമ്പ് 23ാം വയസ്സിൽ സേവനത്തിനിടയിൽ മരണപ്പെട്ടു.കേന്ദ്ര സർക്കാർ നല്കിയ 22 ലക്ഷം രൂപ കണ്ടലയിൽ നിക്ഷേപിച്ചു.ഇദ്ദേഹമിപ്പോൾ ക്യാൻസർ രോഗികൂടിയാണ്.പണവുമില്ല,ഇതുവരെയുള്ള പലിശയുമില്ല.തൊട്ടടുത്ത് നില്കുന്ന വനിതയുടെ പേര് സുധ,അവരുടെ അമ്മ ഓല മടൽ വിറ്റും,കോഴിയെ വളർത്തി മുട്ട വിറ്റും ഉണ്ടാക്കിയ പണമാണ് കലണ്ടലയിൽ നിക്ഷേപിച്ചത്.ഇങ്ങനെ ആയിരക്കണക്കിനാളുകൾ.ഇവരാരും ബി ജെ പി അനുഭാവികളല്ല.സി പി എം 20000-ൽ കൂടുതൽ വോട്ടിന് ജയിച്ച കാട്ടാക്കടയിലെ വോട്ടർമാരാണ്.ഞങ്ങൾ ഇവരെ ചേർത്ത് പിടിയ്ക്കുകയാണ്.ഇവരുടെ കാശ് വിയർപ്പിൻ്റെ ഗന്ധമുള്ളതാണ്.അല്ലാതെ മാസപ്പടി കിട്ടിയതല്ല,അത് കൊണ്ട് ആ പണം തിരികെ ലഭിയ്ക്കുന്നത് വരെ ഞങ്ങൾ ഇനി ഇവർക്കൊപ്പമാണ്. ബി വി രാജേഷ്

ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം നേടിയ കൊച്ചി മെട്രോയിലായിരുന്നു ഇന്നത്തെ യാത്ര. മെട്രോയുടെ പൂർത്തീകരണം ഉറപ്പ് നൽകിയാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. ഈ വർഷംതന്നെ കലൂരിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്ക് വരെ നീളുന്ന 1957 കോടി രൂപയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കുന്നതിനായി ഒരേസമയം വിവിധയിടങ്ങളിലായി നിർമ്മാണം നടത്തും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോസംവിധാനങ്ങളിലൊന്നായി മാറുന്ന കൊച്ചി മെട്രോയെ കൂടുതലുയരങ്ങളിലേക്കെത്തിക്കും. വ്യവസായവകുപ്പ് മന്ത്രി പി രാജീവ്

vm tv news exclusive news

ഇടതു മുന്നണി ഭരണ നേതൃത്വം നല്കുന്ന കാട്ടാക്കs കണ്ടല സർവ്വീസ് സഹകരണ സംഘത്തിലെ നിക്ഷേപകരുടെ പണം തിരികെ നല്കണമെന്നാവശ്യട്ടു ഞങ്ങളേറ്റെടുത്തസമരത്തിൻ്റെ തുടർച്ചയായുള്ള ഉപവാസ സമരം ബി ജെ പി ദേശീയ സെക്രട്ടറി ശ്രീ അനിൽ ആൻ്റണി ഇന്ന് രാവിലെ സഹകരണ സംഘത്തിന് മുന്നിൽ ഉദ്ഘാടനം ചെയ്തു.പണം നഷ്ടപ്പെട്ട നൂറുകണക്കിന് സാധാരണക്കാരുടെ പിന്തുണ മുന്നോട്ട് പോകുവാനുള്ള കരുത്തായി മാറുന്നു.പണം നഷ്ടപ്പെട്ട മുഴുവൻ ജനങ്ങളെയും ചേർത്ത്പിടിച്ച് മുന്നോട്ടു പോകുവാൻ ഞങ്ങൾ തീരുമാനിച്ചു.