പൂര്‍ത്തീകരിക്കാനുള്ള എല്ലാ പദ്ധതികളും സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തികള്‍ ഇത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു.

ജില്ലയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ മേഖല, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, റെയില്‍വേ തുടങ്ങി വിവിധ മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കി പദ്ധതികള്‍ പൂര്‍ത്തിയാക്കുവാനും നിര്‍ദേശം നല്കി.
ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എം.എം ബഷീര്‍, ഫിനാന്‍സ് ഓഫീസര്‍ വി.എന്‍ ഗായത്രി, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.