Category: Uncategorized
പതിറ്റാണ്ടുകൾ നീണ്ട കേരളത്തിൻ്റെ കാത്തിരിപ്പിനു അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പൽ നാളെ (ഒക്ടോബർ 15ന്) എത്തിച്ചേരുകയാണ്. ഷെൻ ഹുവ -15 എന്ന ചരക്കുകപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുന്നതോടെ നാടിൻ്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിൻ്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കും.
രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.…
ജില്ലയിലെ താലൂക്ക്, ജനറല്‍ ആശുപത്രികളിലെ വികസനവും സെക്യൂരിറ്റി, സി.സി.ടി.വി ക്യാമറ, പബ്ലിക് അഡ്രസ് സംവിധാനം, ഇ-ഹെല്‍ത്ത് എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എറണാകുളം ജില്ലയിലെ താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ കഴിഞ്ഞ മൂന്നു ദിവസം മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി എം.എല്‍.എ മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പരിശീലനം സിദ്ധിച്ചവരെ തന്നെ സുരക്ഷ്‌ക്കായി നിയോഗിക്കും. സി.സി.ടി.വി ക്യാമറകള്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ഉണ്ടെന്ന് ഉറപ്പാക്കും. പബ്ലിക് അഡ്രസ് സിസ്റ്റം എല്ലാ ആശുപത്രികളിലും…
ഇടുക്കിയിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ കിൻഫ്ര സ്‌പൈസസ് പാർക്ക് നാടിനു സമർപ്പിച്ചു. ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവർധിത ഉൽപ്പന്ന വ്യവയസായത്തിനും വലിയ മുന്നേറ്റമുണ്ടാക്കാൻ സ്പൈസസ് പാർക്ക് സഹായകരമാവും. ഇടുക്കിയിലെ മുട്ടത്തെ തുടങ്ങനാട്ടിൽ 15.29 ഏക്കർ സ്ഥലത്ത് ആരംഭിച്ച സ്‌പൈസസ് പാർക്ക് ഏകദേശം 20 കോടി മുതൽ മുടക്കിയാണ് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചത്. 2021 ഒക്ടോബറിലാരംഭിച്ച വികസന പ്രവർത്തനങ്ങൾ 2023 ആഗസ്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞു.
സ്‌പൈസസ് പാർക്കിൽ ഒന്നാംഘട്ടത്തിൽ നിർമിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകൾ എല്ലാം തന്നെ സംരംഭകർക്ക് അനുവദിച്ചുനൽകിയിരിക്കുകയാണ്. സുഗന്ധവ്യഞ്‌ജന തൈലങ്ങൾ, കൂട്ടുകൾ, ചേരുവകൾ, കറിപ്പൊടികൾ, കറിമസാലകൾ,…
പ്രൊബേഷൻ ഓഫീസിലേക്ക് കരാർ നിയമനം
സാമൂഹ്യ നീതി വകുപ്പ് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ…
പഠിച്ച് മിടുക്കരാകും…കളക്ടര്‍ക്ക് അവര്‍ വാക്ക് നല്‍കി….
ആ വിജയം കാണാന്‍ ഒരു നാള്‍ ഞാനിവിടെ തിരിച്ചുവരുമെന്ന് കളക്ടറുടെ ഉറപ്പ്….. കുഞ്ഞുങ്ങളേ….നിങ്ങളെനിക്കൊരു വാക്കു തരണം. ഈ തലമുറയിലെ എല്ലാവരും സ്‌കൂളില്‍…
ശ്രീജേഷിന് 2 കോടി…
ഹൃദയം കൊണ്ട് കേരളം ശ്രീജേഷിനെ വരവേറ്റു. സമകാലീന കേരളത്തിലെ സ്പോർട്സ് ഭൂപടത്തെ മാറ്റിവരയ്ക്കുന്നതിൽ ശ്രീജേഷിനോളം പങ്കുവഹിച്ചവർ വിരളമാണ്. കേരളത്തിന്റെ ശിരസ്സുയർത്തി പിടിക്കാൻ…